Loading ...

Home International

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈനീസ്​ ഗ്രാമങ്ങളുടെ നിര്‍മാണം; ഒരു വര്‍ഷത്തിനിടെ നിര്‍മിച്ചത്​ നാലു ഗ്രാമങ്ങൾ

ന്യൂഡല്‍ഹി: ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്​. 100 ചതുരശ്ര കിലോമീറ്ററില്‍ വിവിധ പ്രദേശങ്ങളിലായി പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്​ ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നതെന്ന്​ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്യുന്നു.

2017ല്‍ ഇന്ത്യയും ചൈനയും ​ഏറ്റുമുട്ടിയ ദോക്ക്​ലാമിന്​ സമീപമാണ്​ ഈ പ്രദേശം. സംഘര്‍ഷത്തിന്​ ശേഷം ചൈന ഈ മേഖലയില്‍ റോഡ്​ നിര്‍മാണം ആരംഭിച്ചിരുന്നു. ഇത്​ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു.

ഭൂട്ടാനിലെ ചൈനയുടെ നിര്‍മാണം ഇന്ത്യക്ക്​ ആശങ്കക്ക്​ വഴിയൊരുക്കുന്നതാണ്​. 2020നും 2021നും ഇടയിലാണ്​ ചൈനീസ്​ ഗ്രാമങ്ങളുടെ നിര്‍മാണം നടന്നതെന്നാണ്​ കണക്കുകൂട്ടല്‍. ഒരു വര്‍ഷത്തിനിടെ നാലു ഗ്രാമങ്ങള്‍ നിര്‍മിച്ചതായും പറയുന്നു.ആഗോള ഗവേഷകന്‍റെ @detresfa എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്​ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്​. ചി​ത്രങ്ങളില്‍ ചൈന ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നടത്തിയ കൈയേറ്റങ്ങള്‍ കാണാനാകും.

അതിര്‍ത്തികള്‍ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട്​ ചൈനയില്‍നിന്ന്​ ഭൂട്ടാന്‍ നിരന്തരം സമ്മര്‍ദം നേരിട്ടിരുന്നു. ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി ഉടമ്ബടിയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

'ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്കഭൂമിയില്‍ 2020-21 കാലയളവില്‍ നടന്ന നിര്‍മാണങ്ങള്‍ ഈ ചിത്രങ്ങള്‍ കാണിക്കുന്നു. ഇതില്‍ 100 കി.മി വിസ്​തൃതിയില്‍ ഒന്നിലധികം ഗ്രാമങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. പുതിയ ഗ്രാമങ്ങളുടെ നിര്‍മാണം ഉടമ്പടിയുടെ ഭാഗമാ​ണോ അതോ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ നടപ്പിലാക്കുന്നതാണോ'യെന്നും ട്വീറ്റില്‍ ചോദിക്കുന്നു.



Related News