Loading ...

Home National

ആഭ്യന്തര വിമാനങ്ങളില്‍ ഇനി ഭക്ഷണം വിതരണം ചെയ്യാം; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങളിലും ഭക്ഷണ സേവനങ്ങള്‍ പുനരാരംഭിക്കുന്നതായി നവംബര്‍ 16 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിആരംഭിച്ചതിനു ശേഷം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിമാനങ്ങളില്‍ മാത്രമായി ഭക്ഷണ സേവനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു.

കൂടാതെ, വിമാന യാത്രികര്‍ക്ക് മാസികകളും പത്രങ്ങളും നല്‍കാനും വിമാനക്കമ്ബനികള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ മാസികകളും പത്രങ്ങളും യാത്രികര്‍ക്ക് നല്‍കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

''ആഭ്യന്തര റൂട്ടുകളില്‍ വിമാന സര്‍വീസ് നടത്തുന്ന എയര്‍ലൈനുകള്‍ക്ക് വിമാനങ്ങളുടെ ദൈര്‍ഘ്യത്തില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഭക്ഷണ സേവനങ്ങള്‍ നല്‍കാം'' എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നത്. ആറ് മാസത്തിന് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഈ നിയന്ത്രണങ്ങള്‍ നീക്കുന്നത്.

രാജ്യത്തുടനീളം കൊറോണ വൈറസ് പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനു ശേഷം കഴിഞ്ഞ വര്‍ഷം മെയ് 25 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ആഭ്യന്തര വിമാനങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഭക്ഷണം നല്‍കാന്‍ അനുവദിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്തെബാധിച്ചപ്പോള്‍ സര്‍വീസുകള്‍ വീണ്ടും നിര്‍ത്തി വെയ്ക്കുകയായിരുന്നു.

Related News