Loading ...

Home International

പൂര്‍ണമായും വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി സിംഗപ്പൂര്‍


ദോഹ: പൂര്‍ണമായും വാക്‌സിനെടുത്ത ഖത്തറും ഇന്ത്യയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി സിംഗപ്പൂര്‍.

ഖത്തര്‍, ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യക്കാര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്.

ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നവംബര്‍ 29 മുതല്‍ ക്വാറന്റീന്‍ ഇല്ലാതെ സിംഗപ്പൂരില്‍ പ്രവേശിക്കാം. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഡിസംബര്‍ 6 മുതലാണ് ഇളവ് ബാധകമാവുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം വരാം.

ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന രണ്ട് വിമാനങ്ങള്‍ വീതം സര്‍വീസ് നടത്താനാണ് സിംഗപ്പൂര്‍ പദ്ധതിയിടുന്നത്.

Related News