Loading ...

Home youth

ഈ ചിത്രങ്ങള്‍ പറയുന്നത് നാമറിയാത്ത കേരള ചരിത്രം By കെ.പി. ജയകുമാര്‍

വേട്ടയാടി ജയിച്ചവരുടെ ആനന്ദത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നു ക്യാമറ. എന്നാല്‍ ആകസ്മികമായി അത് ഒരു കാലഘട്ടത്തിന്റെ കൂടി ഓര്‍മ്മകളെ പകര്‍ത്തി. കാടുകള്‍ ഇല്ലാതായതിന്റെയും ഗോത്ര ആവാസവ്യവസ്ഥകള്‍ തകര്‍ക്കപ്പെട്ടതിന്റെയും പ്രകൃതിയുടെ ജൈവഘടന ശിഥിലമായതിന്റെയും ചരിത്രമായി അത് പുനരാനയിക്കപ്പെട്ടു. ശിക്കാര്‍ കേവലം വിനോദമല്ലെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നുവെന്നും കോളനി അനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.​

വേട്ടക്കാരനും ധീരനുമായ തോക്കേന്തിയ വെള്ളക്കാരന്‍. വെടിയേറ്റ് മരിച്ചുവീണ കടുവ. à´ˆ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം അധിനിവേശ ഭിത്തിയില്‍ തറഞ്ഞുനില്‍ക്കുന്ന എക്കാലത്തേയും ചിത്രമാണ്. à´§àµ€à´°à´¤à´¯àµà´Ÿàµ†à´¯àµà´‚ ആണത്തത്തിന്റെയും ചിത്രം. 'മൃഗീയ'തക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന, പ്രകൃതിയെ മെരുക്കാന്‍ കെല്‍പ്പുള്ള, വെളുത്ത പുരുഷന്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ സംവേദനം ചെയ്യപ്പെട്ട വര്‍ണാധിപത്യത്തിന്റെ സാംസ്‌കാരിക ചരിത്രം. à´¸à´¾à´®àµ‚ഹികവും രാഷ്ട്രീയവുമായ അധികാരത്തെയും ശക്തിയെയും കുറിച്ചുള്ള സന്ദേശങ്ങള്‍ വഹിക്കുന്നതായിരുന്നു വെള്ളക്കാരുടെ ഇത്തരം വേട്ടനിലകള്‍ (posture). à´ˆ വേട്ടനിലയിലേക്ക് ഉയരുന്നതോടുകൂടിയാണ് തദ്ദേശീയ പുരുഷന്‍ ആധുനിക/വരേണ്യ/ അഴകളവുകളും അറിവധികാരങ്ങളും സാംസ്‌കാരിക ഔന്നത്യവും ആര്‍ജിക്കുന്നത്. à´ˆ നരവംശ ഛായാചിത്രങ്ങള്‍ വഹിക്കുന്ന 'യൂറോപ്യന്‍ ഉത്തമപുരുഷന്‍' എന്ന പരികല്‍പനയുടെ; പ്രകൃതിക്കും ഇതരമനുഷ്യ സംസ്‌കൃതിക്കും മേല്‍നേടുന്ന വിജയത്തിന്റെ ആധികാരികതയാണ്, വേട്ടക്കാരനായ വെള്ളക്കാരന്‍ എന്ന ഛായാചിത്രം സംവേദിപ്പിക്കുന്നത്. 'ശിക്കാര്‍' എന്ന വിനോദമായാണ് (game) വെള്ളക്കാര്‍ നായാട്ടിനെ കണ്ടത്. വേട്ടയാടി ജയിച്ചവരുടെ ആനന്ദത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നു ക്യാമറ. എന്നാല്‍ ആകസ്മികമായി അത് ഒരു കാലഘട്ടത്തിന്റെ കൂടി ഓര്‍മ്മകളെ പകര്‍ത്തി. കാടുകള്‍ ഇല്ലാതായതിന്റെയും ഗോത്ര ആവാസവ്യവസ്ഥകള്‍ തകര്‍ക്കപ്പെട്ടതിന്റെയും പ്രകൃതിയുടെ ജൈവഘടന ശിഥിലമായതിന്റെയും ചരിത്രമായി അത് പുനരാനയിക്കപ്പെട്ടു. ശിക്കാര്‍ കേവലം വിനോദമല്ലെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നുവെന്നും കോളനി അനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.
ബ്രിട്ടീഷ് പ്രവാസത്തിന്റെ സ്മരണകള്‍ നുരഞ്ഞിരുന്ന ബാര്‍ ഇന്നൊരു മ്യൂസിയമാണ്.
നായാട്ടും കുടിക്കൂട്ടും
സഹ്യഗിരിനിരകളിലൂടെ നടത്തുന്ന സുദീര്‍ഘമായ നായാട്ടുയാത്രയുടെ ഒരു ഘട്ടത്തിലാണ് കേണല്‍ മണ്‍റോ, കണ്ണന്‍ ദേവന്‍ മലനിരകളിലെ കൃഷിസാധ്യത കണ്ടെത്തുന്നത്. ഹൈറേഞ്ചിലെ മികച്ച തോട്ടക്കാരനും വേട്ടക്കാരനുമായാണ് ചരിത്രം കേണല്‍ മണ്‍റോയെ രേഖപ്പെടുത്തുന്നത് (Muthiah.1993: 61) വേട്ടയുടെ ചരിത്രത്തെ പിന്തുടര്‍ന്നുകൊണ്ട് നായാട്ടിന്റെ കോളനി രാഷ്ട്രീയം വിശകലനവിധേയമാക്കുന്നുണ്ട്, ഡോ. à´Žà´‚. അമൃത് ( Amruth,M. 2008:129).  à´¤àµ‹à´Ÿàµà´Ÿà´‚ ഉടമകളെ സംബന്ധിച്ചിടത്തോളം വിശ്രമവേളകളെ ആനന്ദപ്രദമാക്കാനുള്ള വിനോദമായിരുന്നു നായാട്ട്. മൃഗവേട്ട ഒരേസമയം അധികാരത്തിന്റെയും പൗരുഷത്തിന്റെയും ബിംബമായി മാറുന്നുണ്ട്. കൊല്ലപ്പെട്ട മൃഗത്തിന്റെ മേല്‍ കാല്‍ കയറ്റിവച്ചുനില്‍ക്കുന്ന ഛായാചിത്രങ്ങള്‍ നായാട്ടുകാരന്റെ ധീരോദാത്തമായ പൗരുഷം ആലേഖനം ചെയ്ത ആഖ്യാനങ്ങളാണ്. കാട്ടുപോത്തിന്റെ ശിരസും കലമാന്റെ കൊമ്പും തോട്ടം ഉടമയുടെ ബംഗ്ലാവിന്റെ സ്വീകരണമുറിയിലെ അലങ്കാരങ്ങളായി. à´ˆ അലങ്കാരങ്ങള്‍ കുടുംബത്തിന്റെ പ്രതാപവും സാമ്പത്തിക രാഷ്ട്രീയ അധികാരവും വിനിമയം ചെയ്യുന്നു. ആനക്കൊമ്പ് പിടിയിട്ട ആയുധങ്ങളും ഭിത്തിയില്‍ വിശ്രമിക്കുന്ന തോക്കും പുലിത്തോല്‍ വിരിച്ച ഇരിപ്പിടങ്ങളും അലങ്കാരത്തേക്കാള്‍ ആധിപത്യത്തെയാണ് വഹിച്ചത്. കുടുംബത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഹിംസാത്മകവുമായ അധികാരത്തെ വിനിമയം ചെയ്യുന്നതിനായി à´ˆ അലങ്കാരങ്ങള്‍ പില്‍ക്കാല ഹോളിവുഡ്, ബോളിവുഡ് പ്രാദേശിക ചലച്ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്നത് കാണാം. 
അധിനിവേശ ചരിത്ര നിര്‍മ്മിതിയില്‍ ചിത്രങ്ങള്‍ക്ക്  (photographs) വലിയ പ്രാധാന്യമുണ്ട്. ഹൈറേഞ്ച് മുതല്‍ നീലഗിരിവരെയുള്ള വിസ്തൃതമായ ഭൂപ്രകൃതിയെ ചിത്രങ്ങളില്‍ പകര്‍ത്തുക എന്നത്  à´¶àµà´°à´®à´•à´°à´µàµà´‚ ചെലവേറിയതുമായിരുന്നു. വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍, മൃഗങ്ങള്‍, നായാട്ട്, പാര്‍പ്പിടം, ഒത്തുകൂടല്‍, വിനോദം, തൊഴില്‍, വികസനം, വ്യവസായം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളെയും ചിത്രങ്ങളില്‍ പകര്‍ത്തുന്നതിന് കൊളോണിയല്‍ ഫോട്ടോഗ്രാഫേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ലോകത്തിലെയും ഇന്ത്യയിലെയും നരവംശശാസ്ത്ര പഠനങ്ങളില്‍ ഫോട്ടോഗ്രഫി വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് ദൃശ്യനരവംശ ശാസ്ത്രം (visual Anthropology) à´Žà´¨àµà´¨ നരവംശ പഠനശാഖയ്ക്ക് വഴിതെളിക്കുകയും ചെയ്തു. നരവംശശാസ്ത്രവും അധിനിവേശവും അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യയിലെയും കേരളത്തിലെയും തദ്ദേശീയരെ, പ്രത്യേകിച്ച് ഗോത്രങ്ങളെ കുറിച്ചുള്ള പഠനം അധിനിവേശ അധീശത്വത്തിന്റെയും അധികാരവ്യാപനത്തിന്റെയും ഉപകരണങ്ങളായി തീരുന്നുണ്ട്. ഇവിടെയാണ് ഫോട്ടോഗ്രഫിക്ക് സവിശേഷമായ സ്ഥാനം കൈവരുന്നത്.അധിനിവേശ ദൃശ്യങ്ങളില്‍ പ്രധാനമാണ് നായാട്ട് ചിത്രങ്ങള്‍. കൊളോണിയല്‍ ഭൂതകാലത്തെ അടയാളപ്പെടുത്താന്‍ ആര്‍ക്കൈവുകളിലും മ്യൂസിയങ്ങളിലും ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും തോട്ടമുടമകളുടെ വീടുകളിലും ബംഗ്ലാവുകളിലും നായാട്ട് ചിത്രങ്ങള്‍ കലാരൂപം എന്ന നിലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഹൈറേഞ്ചിലെ പ്രത്യേകിച്ച് മൂന്നാര്‍, കുട്ടിക്കാനം പീരുമേട് തുടങ്ങിയ പഴയ ബ്രിട്ടീഷ് വാസ പ്രദേശങ്ങളില്‍ ഇത്തരം ആര്‍ട്ട് എക്‌സിബിഷനുകള്‍ കാണാം. à´•à´² എന്ന നിലയില്‍ ഛായാപടങ്ങളുടെ സമാഹരണവും സൂക്ഷിക്കലും പ്രദര്‍ശനവും സവിശേഷമായി പ്രാധാന്യമര്‍ഹിക്കുന്നു. കൊളോണിയല്‍ പാരമ്പര്യത്തോട് ഇന്നും തുടരുന്ന കൂറിന്റെ സാംസ്‌കാരിക മുദ്രകൂടിയായി à´ˆ പ്രദര്‍ശനങ്ങളും പ്രദര്‍ശന ഇടങ്ങളും മാറുന്നുണ്ട്. ബ്രിട്ടീഷ് കാല നിര്‍മ്മിതിയായ മൂന്നാറിലെ ഹൈറേഞ്ച് ക്ലബ്ബ് വാസ്തുരൂപത്തിലും അലങ്കാരത്തിലും കൊളോണിയല്‍ പാരമ്പര്യം സൂക്ഷിക്കുന്നത് ഉദാഹരണമാണ്. à´®àµ‚ന്നാറിലെ മരംകോച്ചുന്ന തണുപ്പില്‍ പഴയ ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ സ്‌കോച്ചു കഴിച്ച് തീ കാഞ്ഞിരുന്ന് വേട്ടക്കഥകള്‍ പറഞ്ഞ ഇടമാണ്  à´®àµ‚ന്നാറിലെ ഹൈറേഞ്ച് ക്ലബ്. ഇപ്പോള്‍ ബാറില്ല. ബാറിന്റെ ആംബിയന്‍സ് അങ്ങനെ തന്നെയുണ്ട്.ചുമരില്‍ പഴയ നായാട്ട് ചിത്രങ്ങള്‍ ചില്ലിട്ട് വെച്ചിട്ടുണ്ട്
 
ബ്രിട്ടീഷ് പ്രവാസത്തിന്റെ സ്മരണകള്‍ നുരഞ്ഞിരുന്ന ബാര്‍ ഇന്നൊരു മ്യൂസിയമാണ്. കൊളോണിയല്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകളെ, പാരമ്പര്യമായി പുനരാനയിക്കുന്നുണ്ട് ഇത്തരം ആര്‍ക്കൈവുകള്‍.
വേട്ടയാടി ജയിച്ചവരുടെ ആനന്ദത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നു ക്യാമറ.
അധിനിവേശവും വിനോദവും
മണ്‍റോയുടെ ദീര്‍ഘ വീക്ഷണത്തെ പിന്തുടര്‍ന്ന് ഹെന്റി ടെര്‍ണറും അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരന്‍ à´Ž ഡബ്യു ടര്‍ണറും ചേര്‍ന്നാണ് കണ്ണന്‍ ദേവന്‍ കുന്നുകളില്‍ കൃഷിയിറക്കുന്നത്. à´† കാലത്ത് ഇവിടെ വേട്ടയാടല്‍ സംഘടിതമായ ഒരു കായിക വിനോദമായിരുന്നില്ല. എന്നാല്‍ നേരത്തെതന്നെ ബ്രിട്ടീഷ് തോട്ടമുടമകളുടെ അധീനതയിലായിരുന്ന നീല്‍ഗിരി പ്രദേശത്ത് അതൊരു നിത്യസംഭവമായിരുന്നു (Pandian.1995: 239263). 1840 കളോടെയാണ് നീല്‍ഗിരി പ്രദേശത്ത് ഇംഗ്ലീഷുകാര്‍ തോട്ടങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയത്. കണ്ണന്‍ ദേവന്‍ മലകളില്‍ തോട്ടങ്ങള്‍ ആരംഭിക്കുന്ന (1879) കാലമായപ്പോഴേക്കും നീല്‍ഗിരിയില്‍ തോട്ടമുടമകളുടെ നേതൃത്വത്തില്‍ ശിക്കാര്‍ സംരക്ഷിക്കുന്നതിനായി 'ഗയിം പ്രോട്ടക്ഷന്‍ അസോസിയേഷന്‍' നിലവില്‍ വന്നു (1877). നീല്‍ഗിരിയില്‍ വനസംരക്ഷണ നിയമം നിലവില്‍ വരുന്നതും അതേ കാലത്താണ്. 
ശിക്കാര്‍ നിരോധിക്കുന്നതിന് പകരം തോട്ടം ഉടമകളുടെ സമ്മര്‍ദത്തിന്റെ ഫലമായി ശിക്കാറിന് ഒരു പൊതുനിയമം നിര്‍മ്മിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതനുസരിച്ച് à´šà´¿à´² പ്രത്യേക സീസണില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു. പെണ്‍ മൃഗങ്ങളെയും വളര്‍ച്ചയെത്താത്ത ആണ്‍ മൃഗങ്ങളെയും വേട്ടയാടുന്നത് നിരോധിച്ചു. വേട്ടയാടല്‍ ഒരാനന്ദമായും കായിക ഇനമായും സര്‍ക്കാര്‍ അംഗീകരിച്ചു. നീല്‍ഗിരി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതിനാല്‍ സര്‍ക്കാരിന്റെയും തോട്ടമുടമകളുടെയും അഭിലാഷങ്ങള്‍ ഭിന്നമായിരുന്നില്ല.തിരുവിതാംകൂറിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. പത്തൊന്‍പതാം ശതകത്തിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇംഗ്ലീഷ് തോട്ടമുടമകളുടെ ഇടയില്‍ ഒരു കായിക ഇനമെന്ന നിലയില്‍ ശിക്കാറിന് വലിയ പ്രചാരമുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ 'ശിക്കാര്‍'ഒരു കലാരൂപമായി മാറിയിരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ പ്രദേശവും വ്യത്യസ്തമായ നായാട്ട് രീതികളാല്‍ അറിയപ്പെട്ടു. നായാട്ടിന്റെ രീതി, ശൈലി, ലക്ഷ്യമിടുന്ന മൃഗം, നായാട്ടുകാരന്റെ വേഷം, ആയുധത്തിന്റെ വലിപ്പം, രൂപം, പ്രയോഗ രീതി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നായാട്ട് രൂപങ്ങളും ശൈലികളും വികസിച്ചുവന്നു. à´’രു പ്രത്യേക രീതിയില്‍ കലമാനെ വേട്ടയാടുന്ന കായികവിനോദം 'ഹൈറേഞ്ച് ഹണ്ട്' എന്ന പേരിലാണ്  à´…റിയപ്പെട്ടത് (Muthaiah 1993: 455). ശിക്കാറിന്റെ അനുഭവങ്ങളും പുതിയ കണ്ടെത്തലുകളും വീരകഥകളും കോളനി പ്രദേശങ്ങളില്‍ വന്‍പ്രചാരം നേടിയുരുന്നു. ശിക്കാര്‍ ആഖ്യാനങ്ങള്‍, കഥകളായും വിവരണങ്ങളായും ഛായാപടങ്ങളായും യാത്രാവിവരണങ്ങളായും പ്രചുരപ്രചാരം നേടി. വരേണ്യ വിഭാഗമായ ഇംഗ്ലീഷുകാരുടെ പ്രത്യേകിച്ചും സമ്പന്നരായ തോട്ടം ഉടമകളുടെ കായികകലാ വിനോദമെന്ന നിലയില്‍ ശിക്കാര്‍ ആധിപത്യത്തിന്റെ ചിഹ്നമായി. നായാട്ടിന്റെ കുലീനമായ സംസ്‌കാരത്തിലേക്ക്, അത് വിനിമയം ചെയ്ത വരേണ്യ, പുരുഷ, അധികാര ഭാവങ്ങളിലേക്ക് തദ്ദേശീയരായ സമ്പന്നവര്‍ഗവും ആകൃഷ്ടരാകുന്നുണ്ട്. വേട്ടയാടലിന്റെ കായികാനന്ദത്തിലേക്ക് തദ്ദേശീയരായ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും വന്നുചേരുന്നു. തിരുവിതാകൂര്‍  à´•àµŠà´Ÿàµà´Ÿà´¾à´°à´¤àµà´¤à´¿à´²àµ† അംഗമായിരുന്ന വലിയകോയിതമ്പുരാന്‍ പീരുമേട് ഗയിം അസോസിയേഷനിലെ അംഗമായിരുന്നു. 1920ല്‍ അദ്ദേഹം ആനയെ വെടിവെച്ചു കൊന്നതിന്റെ വീരചരിതവും കൊട്ടാരം രേഖകളില്‍ കാണാം. വേട്ടക്കാരനായ വീരപുരുഷന്‍ എന്ന കൊളോണിയല്‍ ആണധികാര ബിംബത്തെ ശരീരത്തില്‍ വഹിക്കുകയായിരുന്ന പ്രദേശിക ഭരണാധികാരത്തിന്റെ പ്രതിനിധാനമായി ഇതിനെ കാണാം.
ഭാഷയിലും വേഷത്തിലും കാഴ്ചപ്പാടിലും ബ്രിട്ടീഷുകാരായ തദ്ദേശീയനായിരുന്നു മാധവന്‍.
ഇന്ദുലേഖയും മാധവനും
അല്‍പം നായാട്ടും

സ്‌റ്റേറ്റിന്റെ നയ രൂപീകരണത്തെ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകങ്ങള്‍ എന്ന നിലയിലാണ് à´ˆ 'വീരത്വ'ങ്ങള്‍ പ്രസക്തമാകുന്നത്. അധിനിവേശ പൊതുബോധം സ്വാംശീകരിച്ച ആഖ്യാനങ്ങളില്‍ നായാട്ട് കരുത്തിന്റെയും ലോകപൗരത്വത്തിന്റെയും ബിംബമായി കടന്നുവരുന്നു. മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖയുടെ പതിനാറാം അധ്യായത്തില്‍ മാധവന്റെ രാജ്യസഞ്ചാരം വിവരിക്കുന്ന ഘട്ടത്തില്‍ ചന്ദുമേനോന്‍ അധിനിവേശ ചിഹ്നങ്ങള്‍ ആദേശം ചെയ്ത മാധവനെ അവതരിപ്പിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ കപ്പലിറങ്ങുന്ന മാധവന്‍ ''രണ്ട് ദിവസം കല്‍ക്കത്താവില്‍ താമസിച്ചതിന്റെ ശേഷം ഒരു ദിവസം അവിടുത്തെ പാര്‍ക്ക് (മൃഗങ്ങളെ കാഴ്ചക്കായിവെച്ചിട്ടുള്ള സ്ഥലം) കാണ്‍മാന്‍ പോയി''. 
പാര്‍ക്കിലെ കൂട്ടില്‍ വളര്‍ത്തിയിരുന്ന ചീറ്റപ്പുലിക്ക് മാംസം ഇട്ടുകൊടുക്കാന്‍ പാര്‍ക്ക് സൂക്ഷിപ്പുകാര്‍ വരുന്നു. ''കൂട്ടിന്റെ ഒന്നാമത്തെ വാതില്‍ à´Šà´°à´¿ അതില്‍ കുറെ മാംസം ഇട്ടു. പിന്നെ à´† വാതില്‍ അടക്കാന്‍ അന്ധാളിച്ചു കൂട്ടിന്റെ മധ്യത്തിലുള്ള വാതില്‍ തുറന്നു. ക്ഷണത്തില്‍ ഒരു ചാട്ടത്തിന്ന് à´ˆ ചെറുനരി കൂട്ടിന്റെ പുറത്തായി. à´ˆ വന്ന നാലുപേരും ഭയപ്പെട്ട് നിലവിളിച്ചോടി. à´† ക്ഷണം മാധവന്‍ തന്റെ പോക്കറ്റില്‍ നിന്ന് റിവോള്‍വര്‍ എടുത്ത് ഒരു വെടിവെച്ചു. ചെറു നരി ഒന്നു ചാടി. രണ്ടാമത് ഒരു വെടി വെച്ചു; മൃഗം ചത്തു വീണു. ഉടനെ അവിടെ നിന്നോടിപ്പോയ ശൂരന്‍മാരെല്ലാം തിരികെത്തന്നെവന്നു. നാലുപേര്‍ ഒന്നായി വന്നവരില്‍ ഒരാള്‍ മാധവന്റെ കൈപിടിച്ച്, ഇംക്ലീഷില്‍,''മിടുക്കന്‍മിടുക്കന്‍'' എന്നു പറഞ്ഞു'' (ചന്തുമേനോന്‍. 2004: 170). à´‡à´‚ഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല മാധവന്‍ ആര്‍ജിക്കുന്നത്. മെക്കാളെ സങ്കല്‍പിച്ചതുപോലെ ഭാഷയിലും വേഷത്തിലും കാഴ്ചപ്പാടിലും ബ്രിട്ടീഷുകാരായ തദ്ദേശീയനായിരുന്നു മാധവന്‍. ഉന്നം തെറ്റാതെ നിറയൊഴിക്കാനുള്ള കഴിവുമാത്രമല്ല, നായാട്ട് ശീലങ്ങള്‍ വശമാക്കിയതിലൂടെ പ്രദേശികതയില്‍നിന്നും ഉയര്‍ത്തപ്പെട്ട കൊളോണിയല്‍ പൗരബിംബമാവുകയാണ് മാധവന്‍. അധിനിവേശവും വരേണ്യതയും തമ്മിലുള്ള ഇടപാടുകള്‍ക്കുള്ളിലാണ് തൊപ്പിധരിക്കുന്ന, തൊപ്പിക്കുള്ളില്‍ കുടുമ സൂക്ഷിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, തോക്കേന്തി നടക്കുന്ന, ലക്ഷ്യം തെറ്റാതെ നിറയൊഴിക്കാന്‍ കഴിയുന്ന പുരുഷന്‍ വിഭാവനചെയ്യപ്പെടുന്നത്. ''താങ്കള്‍ മലബാറില്‍നിന്ന് വരുന്നാളാണെന്നു ഞാന്‍ വിചാരിക്കുന്നു.'' (à´ˆ ചോദ്യത്തിന്നു സംഗതിയുണ്ടായി, ചെറുനരിയുമായുണ്ടായ പിണക്കത്തില്‍ മാധവന്റെ തലയില്‍ ഉണ്ടായിരുന്ന തൊപ്പി താഴത്തുവീണപ്പോള്‍ അതിദീര്‍ഘമുള്ള മാധവന്റെ കുടുമ പുറത്തുവീണു കണ്ടതിനാലാണ് à´ˆ ചോദിച്ച ആള്‍ മാധവന്‍ മലബാര്‍ രാജ്യക്കാരനാണെന്ന് ഊഹിച്ചത് ''(ചന്തുമേനോന്‍: 170). à´µà´°àµ‡à´£àµà´¯à´ªà´¾à´°à´®àµà´ªà´°àµà´¯à´µàµà´‚ അതിന്റെ ശരീരനിലയും അധിനിവേശ ഉടലുമായി താദാത്മ്യപ്പെടുന്നതാണ് മാധവന്റെപാത്ര സൃഷ്ടി. മെക്കാളെ ഉടല്‍പൂണ്ട അവസ്ഥ. ഇന്ത്യന്‍ വരേണ്യവര്‍ഗത്തിന്റെ ഉടല്‍ നിലയും നിലപാടുകളുമായി ബന്ധപ്പെട്ടതാണിത്. നോവല്‍ കഥാഖ്യാനങ്ങളില്‍ മാത്രമല്ല, നിത്യജീവിതത്തിലേക്കും à´ˆ ഉടല്‍ സങ്കല്‍പം പടരുന്നുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ എന്ന ജീവിത രേഖയില്‍ 'പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതസാഹിത്യം, വേദം, തര്‍ക്കം, മീമാംസ, സാംഖ്യം, ആയുര്‍വേദം, വേദാന്ത ശാസ്ത്രം എന്നിവയില്‍ അഗാധമായ അറിവുനേടിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് വൈജ്ഞാനിക വിഷയങ്ങള്‍ക്ക് പുറത്ത് നായാട്ട്, കാളപൂട്ട്, മൃഗപരിപാലനം, കൃഷി, ആയോധന കലകള്‍, കായികാഭ്യാസങ്ങള്‍ എന്നിവയിലും  à´ªàµà´°à´¾à´µàµ€à´£àµà´¯à´®àµà´£àµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨àµ' എന്നു കാണാം (ശ്രീരാമന്‍,വി.കെ.(à´Žà´¡à´¿.) 2012: ആമുഖം). à´®à´¾à´§à´µà´¨à´¿à´²àµâ€ കുടുമയും തൊപ്പിയും തോക്കും സമന്വയിക്കുന്നതുപോലെ വൈദിക, മീമാംസാ, ശിക്കാര്‍  à´µàµˆà´œàµà´žà´¾à´¨à´¿à´• മേഖലകള്‍ പൂമുള്ളിയിലും സമന്വയിക്കുന്നു. തിരുവിതാംകൂര്‍ വലിയ കോയിത്തമ്പുരാന്‍ മുതല്‍ പൂമുള്ളി നനമ്പൂതിരിവരെയുള്ള സവര്‍ണ ജാതി പ്രതിനിധികള്‍, മാധവന്‍ ഉള്‍പ്പെടെ സസ്യഭുക്കുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഭക്ഷണം എന്നതിനേക്കാള്‍ ജാതീയവും പ്രത്യയശാസ്ത്രപരവുമാണ് സസ്യാഹാരം. à´ªà´¿à´¨àµà´¨àµ† എന്തിനായിരുന്നു ശിക്കാര്‍? à´•àµŠà´²? à´¹à´¿à´‚à´¸?യൂറോപ്യന്‍ ഉത്തമപുരുഷനിലേക്കുള്ള വരേണ്യഉടലിന്റെ പാകപ്പെടലിന്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയ വിവക്ഷകള്‍ ഉള്‍ച്ചേര്‍ന്നതാണ് തദ്ദേശീയ മൃഗയാവിനോദം. 
കൊല്ലപ്പെട്ട ആനയുടെ കൊമ്പ് ഒരു പുരസ്‌കാരമായി ശിക്കാരിക്ക് സൂക്ഷിക്കാമെന്നും ദിവാന്‍ ഉത്തരവാകുന്നു.
നായാട്ടും നയതന്ത്രവും
ജാതീയമായും സാമ്പത്തികമായും ഉന്നത ശ്രേണിയില്‍പ്പെട്ടവരുടെ, തദ്ദേശീയരുടെ വിനോദമായി ശിക്കാര്‍ സ്വീകാര്യത നേടുന്നു. കണ്ണന്‍ദേവന്‍ മലനിരകളില്‍ ഒറ്റയാന്‍ ആനകളെ വേട്ടയാടുന്നവര്‍ക്ക് റിവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് കണ്ണന്‍ ദേവന്‍ പ്ലാന്‍േറഷന്‍ അസോസിയേഷന്‍ പ്രതിനിധി നല്‍കിയ ഒരു നിവേദനത്തെക്കുറിച്ച്  à´¤à´¿à´°àµà´µà´¿à´¤à´¾à´•àµ‚ര്‍ പ്രതിനിധി സഭയായ ശ്രീമൂലം സഭയില്‍ ചര്‍ച്ചക്ക് വന്നതിനെക്കുറിച്ച് à´Žà´‚ അമൃതിന്റെ പഠനം വിശദമാക്കുന്നുണ്ട്. കാട്ടാനകളെ കണ്ടെത്തുന്നതും കൊല്ലുന്നതും ചെലവേറിയ കാര്യങ്ങളായതിനാല്‍ നിലവിലുള്ള റിവാര്‍ഡ് തുക വര്‍ദ്ധിപ്പിച്ചുതരണം എന്നായിരുന്നു അപേക്ഷ. 'വര്‍ദ്ധിപ്പിച്ചുതരണം' എന്നതിനര്‍ത്ഥം ഹൈറേഞ്ചില്‍ കാട്ടാനയെ കൊല്ലുന്നത് നിലവില്‍ അംഗീകരിക്കപ്പെട്ടിരുന്നു എന്നാണ്. à´ˆ അപേക്ഷ പരിഗണിച്ചുകൊണ്ട് റിവാര്‍ഡ് തുക അമ്പത് രൂപയായി വര്‍ദ്ധിപ്പിക്കാന്‍ ദിവാന്‍ ഉത്തരവ് നല്‍കുന്നുണ്ട്. മാത്രമല്ല, കൊല്ലപ്പെട്ട ആനയുടെ കൊമ്പ് ഒരു പുരസ്‌കാരമായി ശിക്കാരിക്ക് സൂക്ഷിക്കാമെന്നും ദിവാന്‍ ഉത്തരവാകുന്നു. à´¯àµ‚റോപ്യന്‍ തോട്ടമുടമകളെ കാട്ടാന ശല്യത്തില്‍നിന്നും രക്ഷിക്കുക എന്നത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ദിവാന്‍ പറയുന്നു (Amruth,M: 133). 
സമ്പത്ത്, വരേണ്യത, ആണത്തം, സാമ്രാജ്യത്വം എന്നീ അധികാര ഘടകങ്ങള്‍ സംഗമിക്കുന്ന ഒരധികാര ശൃംഖലയുടെ കൂടി ചരിത്രമാണ് ഇതിലൂടെ വെളിപ്പെടുന്നത്.തിരുവിതാകൂറില്‍ വനസംരക്ഷണ നിയമങ്ങള്‍ രൂപപ്പെട്ടുവരുന്ന അതേ കാലത്താണ് നീല്‍ഗിരി മാതൃകയില്‍ ശിക്കാര്‍ സംരക്ഷണത്തിനായി ഇവവിടെ ഗയിം പ്രിസര്‍വേഷന്‍ അസോസിയേഷന്‍ രൂപം കൊള്ളുന്നത്(1928-1935). തിരുവിതാംകൂറിലെ വനനിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അസോസിയേഷന്‍ ഒരു സമ്മര്‍ദ ശക്തിയായിതീരുന്നു. അതിന്റെ ഫലമായി നീല്‍ഗിരിയില്‍നിന്നും ഒട്ടും ഭിന്നമല്ലാത്ത ശിക്കാര്‍ നിയമം തിരുവിതാംകൂറിലും നടപ്പാക്കപ്പെട്ടു  (Amruth,M: 133). à´¸àµà´µà´¾à´­à´¾à´µà´¿à´•à´®à´¾à´¯àµà´‚ നയങ്ങള്‍ രൂപം കൊണ്ടത് à´ˆ അധികാര ശൃംഖലയുടെ ആനന്ദത്തിന് വേണ്ടിയാണ്. തദ്ദേശ ഭരണകൂടവും സാമ്രാജ്യത്വവും ഒരേ ആശയത്തിന്റെ വക്താക്കളായി മാറുന്നതാണ് പിന്നീടുള്ള അനുഭവം. ശിക്കാറിനായി തിരുവിതാകൂര്‍ സന്ദര്‍ശിക്കുന്ന ഇംഗ്ലീഷ് പ്രതിനിധികള്‍ക്ക് ഔദ്യോഗികമായി ആതിഥ്യം നല്‍കുന്നതിലേക്ക് ഭരണകൂടം മാറി. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നീ ഹൈറേഞ്ചിലെ വനപ്രദേശങ്ങളില്‍ 'രാജകീയ ശിക്കാര്‍ പ്രദേശങ്ങള്‍' രൂപംകൊണ്ടു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ചുറ്റുമുള്ള വനപ്രദേശം ഉന്നതരായ ഇംഗ്ലീഷുകാരുടെ വേട്ടനിലങ്ങളായിരുന്നു. 1892ല്‍ തിരുവിതാകൂര്‍ സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെന്‍ലോക്കിന് നല്‍കിയ രാജകീയവിരുന്നിനൊപ്പം പീരുമേട് മലനിരകളിലേക്ക് ഒരു നായാട്ട് യാത്രയും ഭരണകൂടം ഒരുക്കിക്കൊടുത്തിരുന്നു. നായാട്ട് സ്‌റ്റേറ്റിന്റെ നയതന്ത്രബന്ധത്തിന്റെ അനിവാര്യഘടകമായി മാറുന്നു. 1929വരെയുള്ള കാലയളവില്‍ 34 ഓളം നയതന്ത്ര ശിക്കാറുകള്‍ തിരുവിതാകൂര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു (Amruth,M: 142). ശിക്കാറും ശിക്കാരികളും നേടുന്ന ആധികാരികത അധിനിവേശത്തിന്റെ സാംസ്‌കാരികാധിപത്യമായിരുന്നു.  à´•àµŠà´³àµ‹à´£à´¿à´¯à´²àµâ€ ആചാരമര്യാദകളോട് വിധേയപ്പെടുന്ന ഭരണപ്രഭുവര്‍ഗങ്ങളുടെ അനായാസമായ  à´¨à´¿à´°àµâ€à´®àµà´®à´¾à´£à´µàµà´‚ ഏകോപനവും ശിക്കാര്‍ സാധ്യമാക്കി. ശിക്കാര്‍ ഒരേസയമം വ്യക്തിയുടെ ആനന്ദമായും  à´­à´°à´£à´•àµ‚ടങ്ങള്‍ തമ്മിലുള്ള നയതന്ത്ര മാധ്യമമായും പ്രവര്‍ത്തിച്ചു. വ്യക്തിയുടെ ആനന്ദത്തെ നിര്‍ണയിക്കുന്നത് നായാട്ടിന്റെ 'കൊല'മൂല്യം മാത്രമല്ല അതിലേക്കെത്തിക്കുന്ന കളിത്വരയും കൂടിയാണ്. രാഷ്ട്രങ്ങള്‍ക്കിടയില്‍ à´ˆ കളിത്വര ഒരു നയതന്ത്ര സദാചാരമായി, കളിമൂല്യമായി വിനിമയം ചെയ്യപ്പെട്ടു. അതിന് ഇരകളായി തീര്‍ന്നത് കോളനി രാജ്യങ്ങളിലെ ജൈവസമ്പത്തും മനുഷ്യരുമാണ്. ഹൈറേഞ്ചിലെ വനവിഭവങ്ങളുടെ നാശത്തിന്റെയും ഗോത്രവര്‍ഗശിഥിലീകരണത്തിന്റെയും കുടിയിറക്കലുകളുടെയും ചരിത്രം കൂടിയാണ് നായാട്ടില്‍ വായിക്കപ്പെടുന്നത്.  
ചൂണ്ടയിടലായിരുന്നു കൊളോണിയല്‍ സ്ത്രീകളുടെ ആനന്ദമാര്‍ഗം
നായാടുന്ന പുരുഷന്‍;
ചൂണ്ടലെറിയുന്ന സ്ത്രീ

യൂറോപ്യന്‍ കാര്‍ഷിക അധിനിവേശം 'വനസ്ഥലം' എന്ന ജൈവ ആവാസവ്യവസ്ഥയെ ശിഥിലമാക്കി. ഭൂമി കാടും നാടുമായി വിഭജിക്കപ്പെട്ടു. കാട് പിന്നീട് കളിക്കും (game) കാര്യത്തിനുമായി വിഭജിക്കപ്പെട്ടു. കാട് പുരുഷന്റെയും പുഴകള്‍ സ്ത്രീകളുടെയും കേളീ സ്ഥലങ്ങളായി. ഹൈറേഞ്ച് ഗെയിം അസോസിയേഷനില്‍ സ്ത്രീകള്‍ അംഗങ്ങളായിരുന്നെങ്കിലും നായാട്ട് പുരുഷ കലയായാണ് ഇംഗ്ലീഷുകാര്‍ സങ്കല്‍പിച്ചത്. ചൂണ്ടയിടലായിരുന്നു കൊളോണിയല്‍ സ്ത്രീകളുടെ ആനന്ദമാര്‍ഗം. ഇംഗ്ലീഷ് വസ്ത്രങ്ങളണിഞ്ഞ് തൂവല്‍ തൊപ്പി ധരിച്ച് ജലാശയത്തിലേക്ക് ചൂണ്ടയെറിഞ്ഞ് കാത്തിരിക്കുന്ന സ്ത്രീ, സമീപത്തിരിക്കുന്ന കൂടയില്‍ തുള്ളിമറിയുന്ന ഒറ്റ മീനിന്റെ തലയോ വാലോ. ഈ ഛായാപടം വനഭംഗിയുടെ പരഭാഗശോഭയിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഹൈറേഞ്ചിലെ ജലാശയത്തിലേക്ക് ചൂണ്ട എറിയുന്ന യൂറോപ്യന്‍ വനിതയും കൂട്ടുനില്‍ക്കുന്ന കങ്കാണിയും സമാനമായ ചിത്രമാണ്
പുരുഷന്‍ പ്രകൃതിയുടെ മേല്‍ ആധിപത്യം നേടുന്നു. സ്ത്രീ പ്രകൃതിയിലേക്ക് ആഞ്ഞു നില്‍ക്കുന്നു. അധികാരത്തിന്റെ, സാസ്‌കാരിക അധിനിവേശത്തിന്റെ രണ്ടറ്റങ്ങളെയാണ് à´ˆ ആണ്‍പെണ്‍ ഭാവങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. മറ്റൊരുതരത്തില്‍ അധിനിവേശ പുരുഷന്‍ കാടിന്റെയും സ്ത്രീ ജലത്തിന്റെയും അധികാരികളായിത്തീരുകയാണ്. സൂക്ഷ്മ തലത്തില്‍ രണ്ടും നായാട്ടിന്റെ തുടര്‍ച്ചകളാണ്. à´ˆ പ്രാതിനിധ്യ വ്യവസ്ഥയില്‍ തദ്ദേശീയരായ ഗോത്രമനുഷ്യരുടെ നില എന്താണ്? അധിനിവേശാനന്തര ആഖ്യാനങ്ങളില്‍ ഗോത്രമനുഷ്യരെ പ്രതിനിധാനം ചെയ്യപ്പെട്ടത് കരുതിക്കൂട്ടിയുള്ള ബഹിഷ്‌കരണങ്ങളിലൂടെയും യുക്തിരഹിതമായ വൈരുദ്ധ്യങ്ങളിലൂടെയുമാണ്. അസംസ്‌കൃതര്‍, അപരിഷ്‌കൃതര്‍, അവികസിതര്‍, അറിവില്ലാത്തവര്‍, വന്യമായ പ്രകൃതമുള്ളവര്‍ എന്നിങ്ങനെ നിതാന്തമായ അപരത്വം അവര്‍ക്കുമേല്‍  à´†à´°àµ‹à´ªà´¿à´•àµà´•à´ªàµà´ªàµ†à´Ÿàµà´Ÿà´¿à´°à´¿à´•àµà´•àµà´¨àµà´¨àµ. ഒപ്പം വിധേയത്വം ആരോപിക്കുന്നതിനും ആവിഷ്‌കരിക്കുന്നതിനുമുള്ള മാധ്യമമായി ഗോത്ര ശരീരങ്ങള്‍ സങ്കല്‍പിക്കപ്പെടുകയും ചെയ്യുന്നു. നായാട്ട്, മത്സ്യബന്ധന ചിത്രങ്ങളുടെ പശ്ചാത്തലങ്ങളില്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്ന വിധേയ സാന്നിധ്യങ്ങളായി ഗോത്രമനുഷ്യരെ കാണാം.ചിത്രങ്ങളിലേക്ക് മടങ്ങിപ്പോകാം. ആനയെ വേട്ടയാടി കൊന്നുവീഴ്ത്തി അതിനു ചുറ്റും ഗോത്രമനുഷ്യരെ നിര്‍ത്തി എടുത്തിരിക്കുന്ന ചിത്രംകൊന്നുവീഴ്ത്തിയ കാട്ടുപോത്തിന്റെ തലയ്ക്കല്‍ ചിത്രത്തിന് പോസ് ചെയ്യുന്ന വെള്ളക്കാരന്‍, പിന്നില്‍ വിധേയരായ ആദിവാസികള്‍. à´¹àµˆà´±àµ‡à´žàµà´šà´¿à´²àµ† ജലാശത്തില്‍ ചൂണ്ടയെറിഞ്ഞ് കാത്തിരിക്കുന്ന വെള്ളക്കാരി സ്ത്രീയുടെ മൃഗയാ വിനോദം. à´† നിശബ്ദതയെ ഭഞ്ജിക്കാതെ ക്യാമറയുടെ ഫ്രയിമിന് പുറത്ത് ഏതോ ഒരു ഗോത്ര സ്ത്രീയുടെ സാന്നിധ്യമുണ്ട്. à´ªà´žàµà´šà´ªàµà´šàµà´›à´®à´Ÿà´•àµà´•à´¿ വിനോദത്തിന് കൂട്ടുപോകുന്ന 'വാല്യക്കാരി'യായി. ജാതിയുടെ ഉച്ചനീചത്വങ്ങളെ ആന്തരവല്‍ക്കരിച്ച സാമ്രാജ്യത്വത്തിന്റെ കാഴ്ചയാണിത്. സവര്‍ണാധികാരികളുമായി തീന്‍മേശ പങ്കിട്ടപ്പോള്‍, അധികാരവും, നായാട്ടു ശീലങ്ങളും പങ്കിട്ടപ്പോള്‍ ഗോത്രമനുഷ്യര്‍ വിധേയരായി തന്നെ കണക്കാക്കപ്പെട്ടു. അധിനിവേശ/നരവംശശാസ്ത്ര ഫോട്ടോഗ്രാഫുകള്‍ സംപ്രേഷണം ചെയ്തത് സമൂഹത്തില്‍ നിലനിന്നിരുന്ന അധികാരശ്രേണീ നിബദ്ധിതമായ ആചാരങ്ങളുടെയും ശീലങ്ങളുടെയും വാങ്മയമാത്രമല്ലാത്ത/ശബ്ദരൂപമില്ലാത്ത ആന്തരിക ബാഹ്യലോകത്തെയാണ്. à´®àµ‚ന്നാര്‍ ഹൈറേഞ്ച് ക്ലബിലെ കൊളോണിയല്‍ ബാര്‍ മ്യൂസിയത്തില്‍ ലേഖകന്‍

 
ഇത് à´šà´¿à´² വസ്തുതകള്‍ അടിവരയിടുന്നുണ്ട്. ബോധപൂര്‍വമായി പകര്‍ത്തപ്പെട്ട നരവംശശാസ്ത്ര ചിത്രങ്ങളും, കൃത്യമായ ലക്ഷ്യത്തോടെയോ അല്ലാതെയോ പകര്‍ത്തപ്പെട്ട ശിക്കാര്‍, ശീലങ്ങള്‍, ആഘോഷങ്ങള്‍, ജീവിത സന്ദര്‍ഭങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും അക്കാലത്ത് സമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അധികാര ബലതന്ത്രത്തിന്റെ ആന്തരിക നിഗൂഢതകളിലേക്ക് കണ്‍തുറക്കുന്നവയാണ്.     à´•àµà´±à´¿à´ªàµà´ªàµà´•à´³àµâ€

1. John Danial Manro, he was an oppener-up of land and a pioneering planter  first and a shikari second. Muthiah.993: 61

2.  Amruth. M. (2008). Changing Regimes of Forest Management, Institutional  Changes and Modes of Participation  in the Western Ghats of Kerala. Kottayam: M.G.University Library.

3. Muthiah, S. (1993). A Planting Century: The First Hundred Years of the United   Planters’ Association of Southern India, 1893-1993. New Delhi: Affiliated East-West Press Private Ltd.

4. Jayakumar. K P. Wounded Animal writes its history: Portraits of Colonialism (Study on Colonial Photography). Subaltern Speak: Dalit Representation in Malayalam. ISBN -978-93-5258-283-9.

കടപ്പാട്:ഏഷ്യനെറ്റ്

Related News