Loading ...

Home Kerala

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിന്​ പുറമേ നാളെ മുതല്‍ സ്​പോട്ട്​ ബുക്കിങ്​

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനായി നാളെ മുതല്‍ വെര്‍ച്വല്‍ ക്യൂവിന്​ പുറമേ സ്​പോട്ട്​ ബുക്കിങ്​ കൂടി ഏര്‍പ്പെടുത്തുമെന്ന്​ സംസ്ഥാന സര്‍ക്കാര്‍.

ഹൈകോടതിയിലാണ്​ സര്‍ക്കാര്‍ നിലപാട്​ അറിയിച്ചത്​. മുന്‍കൂര്‍ ബുക്ക്​ ചെയ്യാത്ത തീര്‍ഥാടകര്‍ക്ക്​ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന്​ സര്‍ക്കാര്‍ അറിയിച്ചു.

പത്ത്​ ഇടത്താവളങ്ങളില്‍ സ്​പോട്ട്​ ബുക്കിങ്ങിനുള്ള സൗകര്യമുണ്ട്​. ഇതിനായി ആധാര്‍ കാര്‍ഡ്​, വോട്ടര്‍ ഐ.ഡി, പാസ്​പോര്‍ട്ട്​ എന്നിവ ഉപയോഗിക്കാം. വെര്‍ച്വല്‍ ക്യൂവിന്​ പാസ്​പോര്‍ട്ട്​ ഉപയോഗിക്കാവുന്ന തരത്തില്‍ സോഫ്​റ്റ്​വെയറില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ ദേവസ്വവുമായി കൂടിയാലോചിച്ച്‌​ ഇടത്താവളങ്ങളില്‍ സ്​പോട്ട്​ ബുക്കിങ്​ നടത്തുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ഹൈകോടതി സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. എവിടെയൊക്കെ സ്​പോട്ട്​ ബുക്കിങ്​ ലഭ്യമാണെന്നത്​ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച്​ നിര്‍ദേശിച്ചിരുന്നു.

Related News