Loading ...

Home Kerala

വയനാട്ടില്‍ സ്വകാര്യബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 30 യാത്രക്കാര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട്‌കണിയാമ്ബറ്റയില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 30 യാത്രക്കാര്‍ക്ക് പരിക്ക്.

കണിയാമ്ബറ്റ മൃഗാശുപത്രി കവലയില്‍ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്.

കല്‍പ്പറ്റ -മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തടത്തില്‍, അപ്പൂസ് എന്നീ സ്വകാര്യ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന.

വാഹനം ഇടിച്ചതിന് പിന്നാലെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. പിന്നീട് പൊലീസ് എത്തി ഗതാഗതപ്രശ്‌നം പരിഹരിച്ചു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് പതിമൂന്ന് വാഹനങ്ങളെയാണ് ഇടിച്ചുതെറിപ്പിച്ചത്. കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിരുന്നു. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത് .

Related News