Loading ...

Home International

ഉഗാണ്ടയില്‍ ഇന്ത്യന്‍ പാരാ ബാഡ്​മിന്‍റണ്‍ ടീം താമസിച്ച ഹോട്ടലിനടുത്ത്​​ ബോംബ്​ സ്​ഫോടനം


ന്യൂഡല്‍ഹി: ഉഗാണ്ടയിലെ ഇന്ത്യന്‍ പാരാ-ബാഡ്​മിന്‍റണ്‍ ടീം താമസിച്ച ഹോട്ടലിന് ​സമീപം ബോംബ്​ സ്​ഫോടനം. ഉഗാണ്ട പാരാ-ബാഡ്​മിന്‍റണ്‍ ഇന്‍റര്‍നാഷനല്‍ മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം സുരക്ഷിതരാണെന്ന്​ പാരാ ബാഡ്​മിന്‍റണ്‍ ഇന്ത്യ ട്വീറ്റ്​ ചെയ്​തു​.


ഇന്ത്യന്‍ ടീമിന്‍റെ താമസ സ്​ഥലത്തിന്​ വെറും 100 മീറ്റര്‍ അകലെ മാത്രമായിരുന്നു​ സ്​ഫോടനം​. ടോക്യോ പാരലിമ്ബിക്​സില്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രമോദ്​ ഭഗത്​, മാനസി ജോഷി, മനോജ്​ സര്‍ക്കാര്‍ എന്നിവരാണ്​ ടൂര്‍ണമെന്‍റില്‍ പ​ങ്കെടുക്കാനായി എത്തിയത്​.

ടോക്യോ പാരലിമ്ബിക്​സില്‍ പരിശീലകനായിരുന്ന ഗൗരവ്​ ഖന്നയും സംഘത്തോടൊപ്പമുണ്ട്​. തങ്ങള്‍ സുരക്ഷിതരാണെന്നും ടൂര്‍ണമെന്‍റ്​ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുഗെമന്നും ഭഗത്​ പി.ടി.ഐയോട്​ പ്രതികരിച്ചു.

Related News