Loading ...

Home International

ചൈന ഇന്ത്യയുമായി അതിര്‍ത്തി യുദ്ധത്തിലാണെന്ന്​ യു. എസ് സെനറ്റര്‍

വാഷിങ്​ടണ്‍​: ചൈന അയല്‍ രാജ്യമായ ഇന്ത്യയുമായി അതിര്‍ത്തി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന്​ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ്​ അംഗമായ ജോണ്‍ കോര്‍ണിന്‍ യു.

എസ് സെനറ്റില്‍ പറഞ്ഞു. തെക്ക്​​ കിഴക്കന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കവെയാണ്​ സെനറ്ററിന്‍റെ പരാമര്‍ശം.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ അതിര്‍ത്തി യുദ്ധം അയല്‍രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സെനറ്റര്‍ കോര്‍ണിനും സഹപ്രവര്‍ത്തകരും അടുത്തിടെ ന്യൂഡല്‍ഹിയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. പ്രാദേശിക സംഘര്‍ഷങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഇന്ത്യക്ക്​ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സംബന്ധിച്ച്‌​ സംഘത്തിനുണ്ടായ സന്ദര്‍ശന അനുഭവങ്ങള്‍ സെനറ്റ്​ യോഗത്തില്‍ വിവരിക്കുകയായിരുന്നു കോര്‍ണിന്‍.

Related News