Loading ...

Home International

ഇ​ന്ത്യ​ക്ക്​ റ​ഷ്യ ​വ്യോ​മ മി​സൈ​ല്‍ സം​വി​ധാ​നം കൈ​മാ​റു​ന്ന​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌​ അ​മേ​രി​ക്ക

വാ​ഷി​ങ്​​ട​ണ്‍: ഇ​ന്ത്യ​ക്ക്​ റ​ഷ്യ എ​സ്​-400 ട്ര​യം​ഫ്​ ഭൂ​ത​ല-​വ്യോ​മ മി​സൈ​ല്‍ സം​വി​ധാ​നം കൈ​മാ​റു​ന്ന​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌​ അ​മേ​രി​ക്ക.

എ​ന്നാ​ല്‍, ഈ ​ഇ​ട​പാ​ടി​നോ​ട്​ എ​ന്തു​ നി​ല​പാ​ടെ​ടു​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ യു.​എ​സ്​ കൃ​ത്യ​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​തി​ര്‍​ന്ന യു.​എ​സ്​ പ്ര​തി​രോ​ധ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ പ​റ​ഞ്ഞു.

റ​ഷ്യ​യു​ടെ ഏ​റ്റ​വും നൂ​ത​ന​മാ​യ ദീ​ര്‍​ഘ​ദൂ​ര ഭൂ​ത​ല-​വ്യോ​മ മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ്​ എ​സ്​-400. മി​സൈ​ല്‍ സം​വി​ധാ​നം ഇ​ന്ത്യ​ക്ക്​ കൈ​മാ​റു​ന്ന​ത്​ തീ​രു​മാ​നി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്ന്​ റ​ഷ്യ​യു​ടെ 'ഫെ​ഡ​റ​ല്‍ സ​ര്‍​വി​സ്​ ഫോ​ര്‍ മി​ലി​ട്ട​റി-​ടെ​ക്​​നി​ക്ക​ല്‍ കോ​ഓ​പ​റേ​ഷ​ന്‍' ഡ​യ​റ​ക്​​ട​ര്‍ ദി​മി​ത്രി ഷു​ഗാ​യേ​വ്​ ക​ഴി​ഞ്ഞ ആ​ഴ്ച വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യോ​ട്​ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല.

2018 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഇ​ന്ത്യ റ​ഷ്യ​യി​ല്‍ നി​ന്ന്​ അ​ഞ്ച്​ യൂ​നി​റ്റ്​ എ​സ്​-400 മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങാ​ന്‍ 500 കോ​ടി യു.​എ​സ്​ ഡോ​ള​റി‍െന്‍റ ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. ഇ​തി​നെ​തി​രെ അ​ന്ന്​ ​ട്രം​പ്​ ഭ​ര​ണ​കൂ​ടം ഉ​പ​രോ​ധ ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഈ ​ഇ​ട​പാ​ടി​ല്‍ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​ത്തി‍െന്‍റ നി​ല​പാ​ടെ​ന്താ​കും എ​ന്ന​ത്​ വ്യ​ക്ത​മ​ല്ല. ദീ​ര്‍​ഘ​നാ​ളാ​യി ഇ​ന്ത്യ​ക്ക്​ റ​ഷ്യ​യു​മാ​യി പ്ര​തി​രോ​ധ ഇ​ട​പാ​ടു​ണ്ട്.

Related News