Loading ...

Home Kerala

സിഎജി റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപണങ്ങള്‍; സില്‍വര്‍ ലൈനില്‍ ജനങ്ങള്‍ക്ക് ആശങ്കയെന്ന് സതീശന്‍

കല്‍പറ്റ: യുഡിഎഫ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണ് സിഎജി റിപ്പോര്‍ട്ടിലുമുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കിഫ്ബി നിയമനങ്ങളിലടക്കം യുഡിഎഫ് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ചു ധനമന്ത്രി അഭിപ്രായം പറയണം.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. പ്രളയസാധ്യതയുള്ള പരിസ്ഥിതിലോലപ്രദേശമായ കേരളത്തില്‍ ഈ പദ്ധതിയുടെ സാധ്യത മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. കേരളത്തില്‍ 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ കോട്ടകെട്ടുന്നതാണു പദ്ധതി. ഇതിനു ബദല്‍ പദ്ധതികള്‍ വിശദീകരിക്കാന്‍ യുഡിഎഫ് തയാറാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡിന്റെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയുടെയും അംഗീകാരത്തോടെയുമാണു പുന:സംഘടന നടക്കുന്നതെന്നും നടപടികള്‍ ഇതുവരെ മരവിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Related News