Loading ...

Home National

രാജ്യസുരക്ഷക്ക് ഭീഷണി; സാക്കിര്‍ നായികിന്റെ സംഘടനയുടെ വിലക്ക് വീണ്ടും നീട്ടി



മതപ്രബോധകന്‍ സാക്കിര്‍ നായികിന്റെ സംഘടന ഇസ്‍ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ വിലക്ക് വീണ്ടും നീട്ടി കേന്ദ്രം.ദേശസുരക്ഷക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നതായി പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍, സംഘടന മതവിദ്വേഷം പ്രചരിപ്പിച്ചിരുന്നതായും അറിയിച്ചു.

നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായികുള്ളത്. രാജ്യത്തിന്റെ മതേതര കെട്ടുറപ്പിന് ഇദ്ദേഹത്തിന്‍റെ ഇസ്‍ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്) ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2016 നവംബറിലാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. യു.എ.പി.എ ഉള്‍പ്പടെ സംഘടനക്കെതിരെ ചുമത്തിയിരുന്നു. സംഘടനയുടെ നേതൃത്വത്തില്‍ സാക്കിര്‍ നായികും അനുയായികളും വിദ്വേഷ പ്രചാരണവും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തും പ്രത്യേക മതവിഭാഗത്തില്‍ പെടുന്ന യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ സാക്കിര്‍ നായിക് നടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐ.ആര്‍.എഫ് അംഗങ്ങള്‍ നിലവിലും സജീവമാണെന്നും സംഘടനയുടെ വിലക്ക് നീക്കിയാല്‍ വീണ്ും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതായും മന്ത്രാലയം പറഞ്ഞു.

Related News