Loading ...

Home International

ഓസോണ്‍ പാളിയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടതായി നാസ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: ഓസോണ്‍ പാളിയില്‍ വലിയൊരു വിള്ളല്‍ രൂപപ്പെട്ടതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. അന്റാര്‍ട്ടിക്കയ്‌ക്ക് മുകളിലായുള്ള ഓസോണ്‍ പാളിയിലാണ് വലിയ ദ്വാരം രൂപപ്പെട്ടിരിക്കുന്നത്.

ഇതിന്റെ വീഡിയോയും നാസ പുറത്തുവിട്ടിട്ടുണ്ട്. 1979ന് ശേഷം പതിമൂന്നാമത്തെ തവണയാണ് ഇത്രവലിയ വിള്ളല്‍ രൂപപ്പെടുന്നതെന്നും നാസ അറിയിച്ചു. സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളി.

2021ല്‍ ഓസോണ്‍ പാളിയിലെ ദ്വാരം ഏറ്റവും വലുതായി മാറിയിരിക്കുന്നു. ഈ വിള്ളലിന് ഏകദേശം അമേരിക്കയുടെ വലിപ്പമുണ്ട്. നാസയുടെ മൂന്ന് ഉപഗ്രഹങ്ങളും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനുമാണ് ഓസോണ്‍ പാളിയെ നീരീക്ഷിക്കുന്നത്. ഔറ, സോമി എന്‍പിപി എന്‍പിപി, എന്‍ഒഎഎ 20 എന്നിവയാണ് ഓസോണ്‍ പാളിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങള്‍. സ്ട്രാറ്റോസ്‌ഫെറിക്ക് മേഖലയില്‍ ഇപ്പോള്‍ മുന്‍പത്തെക്കാള്‍ വലിയ തണുപ്പാണ്. ഇതിന് കാരണം ഓസോണ്‍ പാളിയിലെ വലിയ ദ്വാരമാണെന്ന് ഗവേഷകര്‍ പറയുന്നു.

ഒരു പ്രദേശത്ത് ഓസോണ്‍ പാളിയിലുണ്ടാകുന്ന കനക്കുറവിനെയാണ് ഓസോണ്‍ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാകുന്നത്. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങള്‍ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കൂടിയാണ്. മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുള്ള ഘടനയാണ് ഓസോണിലുള്ളത്.

Related News