Loading ...

Home International

യൂ​​​റോ​​​പ്പി​​​നെ​​​യും, ചൈ​​​ന​​​യെ​​​യും, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യെ​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി പ​​​ക്ഷി​​​പ്പ​​​നി​​​ വ്യാപിക്കുന്നു

പാ​​​രീ​​​സ്: കോ​​​വി​​​ഡി​​​നു പു​​​റ​​​മേ പ​​​ക്ഷി​​​പ്പ​​​നി​​​യും യൂ​​​റോ​​​പ്പി​​​നെ​​​യും ചൈ​​​ന​​​യെ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യെ​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തു​​​ന്നു.
ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ സ​​​മീ​​​പ​​​നാ​​​ളു​​​ക​​​ളി​​​ല്‍ പ​​​ക്ഷി​​​പ്പ​​​നി അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് വേ​​​ള്‍ഡ് ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ ഫോ​​​ര്‍ ആനി​​​മ​​​ല്‍ ഹെ​​​ല്‍ത്ത് പ​​​റ​​​ഞ്ഞു. പൗ​​​ള്‍​​​ട്രി​​​മേ​​​ഖ​​​ല​​​യി​​​ല്‍ ജാ​​​ഗ്ര​​​ത തു​​​ട​​​ര​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. പ​​​ക്ഷി​​​പ്പ​​​നി​​​യെ​​​ത്തു​​​ട​​​ര്‍ന്നു മു​​​ന്‍​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് മു​​​ട്ട​​​ക്കോ​​​ഴി​​​ക​​​ളെ​​​യും ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​ക​​​ളെ​​​യും കൊ​​​ന്നൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. മ​​​നു​​​ഷ്യ​​​രി​​​ലും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ചൈ​​​ന​​​യി​​​ല്‍ എ​​​ച്ച്‌ 5 എ​​​ന്‍ 6 പ​​​നി 21 പേ​​​രി​​​ല്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചൈ​​​ന​​​യ്ക്കു​​​പു​​​റ​​​മേ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലും പ​​​ക്ഷി​​​പ്പ​​​നി പ​​​ട​​​രു​​​ക​​​യാ​​​ണ്. രാ​​​ജ്യ​​​ത്തെ ഒ​​​രു ഫാ​​​മി​​​ല്‍ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച 770,000 ത്തോ​​​ളം ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​പ്പാ​​​നി​​​ലെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ പ്ര​​​വി​​​ശ്യ​​​യി​​​ല്‍ രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ജ​​​പ്പാ​​​ന്‍ കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ​​​ം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

യൂ​​​റോ​​​പ്പി​​​ല്‍ നോ​​​ര്‍വേ​​​യി​​​ലാ​​​ണ് രോ​​​ഗം രൂ​​​ക്ഷം. എ​​​ച്ച്‌ 5 എ​​​ന്‍ 1 പ​​​നി റോ​​​ഗ​​​ല്‍ലാ​​​ന്‍ഡ് മേ​​​ഖ​​​ല​​​യി​​​ലെ 7,000 പ​​​ക്ഷി​​​ക​​​ളി​​​ല്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വ​​​ള​​​ര്‍ത്തു​​​കോ​​​ഴി​​​ക​​​ളെ അ​​​ട​​​ച്ചി​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍പ്പി​​​ക്കാ​​​ന്‍ ബെ​​​ല്‍​​​ജി​​​യം സ​​​ര്‍​​​ക്കാ​​​ര്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്കു നി​​​ര്‍​​​ദേ​​​ശം ന​​​കി​​​യ​​​തും രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ്.

ഫ്രാ​​​ന്‍സി​​​ല്‍ ഈ ​​​മാ​​​സം ആ​​​ദ്യ​​​വും നെ​​​ത​​​ര്‍ല​​​ന്‍ഡ്‌​​​സി​​​ല്‍ ഒ​​​ക്ടോ​​​ബ​​​റി​​​ലും പ​​​ക്ഷി​​​പ്പ​​​നി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Related News