Loading ...

Home Kerala

സാക്ഷരതാ പരീക്ഷയില്‍ മിന്നും വിജയം നേടി 104കാരി കുട്ടിയമ്മ

കോട്ടയം: സാക്ഷരതാ പരീക്ഷയില്‍ മിന്നും വിജയം നേടി 104കാരി കുട്ടിയമ്മ. നൂറില്‍ 89 മാര്‍ക്കാണ് അയര്‍കുന്നം സ്വദേശിയായ കുട്ടിയമ്മ കരസ്ഥമാക്കിയത്.
സ്‌കൂളില്‍ പോയിട്ടില്ലാത്ത കുട്ടിയമ്മയ്‌ക്ക് മലയാളം എഴുതാനറിയില്ലായിരുന്നു. സാക്ഷരതാ പ്രേരക് രഹ്‌നയാണ് എഴുത്തു പഠിപ്പിച്ചത്.പരീക്ഷയില്‍ വിജയിച്ചതോടെ നാലാം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതയും കുട്ടിയമ്മ നേടി. 16-ാം വയസ്സിലായിരുന്നു കുട്ടിയമ്മയുടെ വിവാഹം. ആയൂര്‍വേദ കടയില്‍ ജോലി നോക്കിയിരുന്ന ടി.കെ കോന്തിയാണ് ഭര്‍ത്താവ്. ഇദ്ദേഹം 2002ല്‍ മരിച്ചു. മക്കളുടെ കൂടെയാണ് കുട്ടിയമ്മയുടെ താമസം.

Related News