Loading ...

Home International

ആസ്​ട്രേലിയയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു; അപമാനകരമെന്ന്​ പ്രധാനമന്ത്രി മോറിസണ്‍

മെല്‍ബണ്‍: ഇന്ത്യ സമ്മാനിച്ച മഹാത്മാഗാന്ധിയുടെ ജീവസുറ്റ വെങ്കല പ്രതിമ നശിപ്പിച്ചത്​ രാജ്യത്തിന്​ അപമാനകരമാണെന്ന്​ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.

സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ഇന്ത്യന്‍-ആസ്‌ട്രേലിയന്‍ സമൂഹത്തില്‍ ഞെട്ടലും നിരാശയും സൃഷ്​ടിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രാജ് കുമാറും മറ്റ് ആസ്‌ട്രേലിയന്‍ നേതാക്കളും പ​ങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി മോറിസണ്‍ വെള്ളിയാഴ്ചയാണ്​ റോവില്ലിലെ ആസ്‌ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ പ്രതിമ അനാച്ഛാദനം ചെയ്‌തത്​. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്​ തകര്‍ക്കപ്പെട്ടതെന്ന്​ 'ദ ഏജ്' പത്രം റിപ്പോര്‍ട്ട് ചെയ്​തു.

'ഇത്തരത്തിലുള്ള അനാദരവ് കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്'-മോറിസണ്‍ ഞായറാഴ്ച പറഞ്ഞു.

രാജ്യത്ത് സാംസ്കാരിക സ്മാരകങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായവര്‍ ആസ്‌ട്രേലിയന്‍ ഇന്ത്യന്‍ സമൂഹത്തോട് വലിയ അനാദരവ് കാണിച്ചു. അവര്‍ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ അനാച്ഛാദനം ചെയ്​തതിന്​ തൊട്ടു പിന്നാലെ അജ്ഞാതരായ കുറച്ചുപേര്‍ ആയുധങ്ങള്‍ ഉപയോഗിച്ച്‌​ പ്രതിമയുടെ ശിരഛേദം ചെയ്​തതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട്​ ചെയ്​തു.

Related News