Loading ...

Home National

മണിപ്പൂര്‍ ഭീകരാക്രമണത്തിന് തിരിച്ചടി ; ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച്‌ അസം റൈഫിള്‍സ്

ഇറ്റാനഗര്‍ : മണിപ്പൂരില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച്‌ അസം റൈഫിള്‍സ്.

ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. തെക്കന്‍ അരുണാചല്‍ പ്രദേശിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നഗാലിം സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരരെയാണ് വധിച്ചത്. മണിപ്പൂരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകര്‍ക്കായി അസം റൈഫിള്‍സ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മൂന്ന് പേരെ വധിച്ചത്. അസം റൈഫിള്‍സിന്റെ ആറം നമ്ബര്‍ ട്രൂപ്പ് ആണ് ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയത്.

രാവിലെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലോംഗ്ദിംഗ് മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. സേനാംഗങ്ങളെ കണ്ട ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയും തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

മണിപ്പൂരില്‍ കഴിഞ്ഞ ദിവസം 46 അസം റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും നാല് സൈനികരും കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാ ഫ്രണ്ടും ആയിരുന്നു ഏറ്റെടുത്തിരുന്നത്. എങ്കിലും കൂടുതല്‍ ഭീകര സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. ആക്രമണത്തിന് ശേഷം ഇവരുടെ ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കാനുളള തയ്യാറെടുപ്പുകള്‍ അസം റൈഫിള്‍സ് തുടങ്ങിയിരുന്നു.


Related News