Loading ...

Home International

സൈനിക ക്യാമ്പിനുള്ളില്‍ മോഷണം നടത്തുന്നവരെ വെ‌ടിവെച്ച്‌ വീഴ്ത്താനുള്ള അനുമതി നല്‍കി ഇസ്രായേല്‍


 à´œàµ‹à´°àµâ€à´¦à´¾à´¨àµà´‚, ഈജിപ്തുമായുള്ള ഇസ്രായേല്‍ അതിര്‍ത്തിയിലൂടെ മയക്കു മരുന്ന്, ആയുധ കള്ളക്കടത്തുകാരെ തടയുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇതുവരെയുള്ള നിയമപ്രകാരം തങ്ങളുടെ ജീവന്‍ അപകടത്തിലാവുന്ന ഘട്ടത്തില്‍ മാത്രമേ സൈനികര്‍ക്ക് കവര്‍ച്ചക്കാര്‍ക്ക് നേരെ വെടിവെക്കാനുള്ള അനുമതി ഉണ്ടായിരുന്നുള്ളു.

സൗത്തേണ്‍ ഇസ്രായേലില്‍ സൈനിക കേന്ദ്രങ്ങളില്‍ വ്യാപകമായി കവര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് ഭേദ​ഗതി.സൈന്യത്തിന്റെ മെഷീന്‍ ​തോക്കുകള്‍, ​ഗ്രനേഡുകള്‍, മറ്റ് സ്ഫോടക വസ്തുക്കള്‍ വര്‍ഷങ്ങളായി ഇസ്രായേല്‍ സൈനിക ക്യാമ്ബുകളില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കള്ളക്കടത്തുകാരെ വെടിവെക്കാന്‍ അനുമതിയില്ലാത്തതിനാല്‍ കവര്‍ച്ച തട‌യാനും സാധിച്ചിരുന്നില്ല. കവര്‍ച്ച ചെയ്യപ്പെടുന്ന ആയുധങ്ങള്‍ വെസ്റ്റ് ബാങ്കിലെ തീവ്രവാദ ​ഗ്രൂപ്പുകളുടെ കൈവശം എത്തുമെന്നാണ് ഇസ്രായേല്‍ ഭയപ്പെടുന്നത്.

Related News