Loading ...

Home National

മൊത്തവില സൂചിക; ഒക്ടോബറില്‍ 12.54 ശതമാനം വര്‍ധന

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

സെപ്റ്റംബറിലെ 10.66 ശതമാനത്തെ അപേക്ഷിച്ച്‌ ഒക്ടോബറില്‍ 12.54 ശതമാനമായാണ് വര്ധിച്ചത് .

ഇന്ധനം ,ഉത്പന്നം എന്നിവയിലെ വില വര്‍ധനവാണ് സൂചികയില്‍ പ്രതിഫലിച്ചത് . ഇതോടെ ഏഴാമത്തെ മാസമാണ് സൂചിക ഇരട്ട അക്കത്തില്‍ തുടരുന്നത്.

അതെ സമയം 2020 ഒക്ടോബറില്‍ 1.31ശതമാനമായിരുന്നു മൊത്തവില സൂചിക. മിനറല്‍ ഓയില്‍, ലോഹം, ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണ, രാസവസ്തുക്കള്‍ , പ്രകൃതി വാതകം,എന്നിവയുടെ വിലയില്‍ ഒരുവര്‍ഷത്തിനിടെ വന്‍ വര്‍ധനവാണുണ്ടായത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ നേരിയതോതില്‍ ഉയര്‍ന്ന് 4.48 ശതമാനമായിരുന്നു. അതെ സമയം സെപ്റ്റംബറില്‍ 4.35 ശതമാനമായിരുന്നു.

Related News