Loading ...

Home Kerala

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മലമ്പുഴ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍

പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ മലമ്ബുഴ മണ്ഡലത്തില്‍ ബജെപി ഹര്‍ത്താല്‍.
ഉച്ചയ്ക്ക് 2 മണി മുതല്‍ 6മണി വരെയാണ് ഹര്‍ത്താല്‍.ഭാര്യയോടപ്പം ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആര്‍എസ്‌എസ് ആരോപിച്ചു. ഇലപ്പുള്ളി മേഖലയില്‍ എസ്ഡിപിഐ- ആര്‍എസ്‌എസ് സംഘര്‍ഷം കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളില്‍ പ്രതിയാണ്.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News