Loading ...

Home National

ചരിത്രകാരന്‍ ബാബാ സാഹെബ് പുരന്ദരെ അന്തരിച്ചു

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷണ്‍ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് രാവിലെ പൂനെയിലെ ദിനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ശുചിമുറിയില്‍ വീണ അദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്‌കാരം രാവിലെ 10 മണിക്ക് വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. അദ്ദേത്തിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.''പുരന്ദരെയുടെ വിയോഗം വാക്കുകള്‍ക്കതീതമായി വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ജീവിക്കും. ഈ സമയത്ത് ഞാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'ശിവ് ഷാഹിര്‍' എന്ന പേരില്‍ അറിയപ്പെടുന്ന പുരന്ദരെ ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ശിവാജിയെ കുറിച്ച്‌ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജി മഹാരാജിനെക്കുറിച്ചുള്ള പുരന്ദരെയുടെ പ്രശസ്തമായ രണ്ട് ഭാഗങ്ങളുള്ള, 900 പേജുകളുള്ള രാജാ ശിവ്ഛത്രപതി, 1950 കളുടെ അവസാനത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു.

2015ല്‍ മഹാരാഷ്‌ട്രയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ മഹാരാഷ്‌ട്ര ഭൂഷണ്‍ അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു.

Related News