Loading ...

Home National

തീയേറ്ററുകളിൽ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: തീയേറ്ററുകളിൽ  à´¦àµ‡à´¶àµ€à´¯ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രിം കോടതി. 2016 നവംബറിലെ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രിം കോടതി ഉത്തരവിറക്കി. തിയേറ്റര്‍ ഉടമകളുടെ താല്‍പര്യമനുസരിച്ച് ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനും ജസ്റ്റിസുമാരായ à´Ž à´Žà´‚ ഖാന്‍വില്‍ക്കര്‍, à´¡à´¿ വൈ ചന്ദ്രചൂഢ്  എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 à´µà´¿à´·à´¯à´¤àµà´¤à´¿à´²àµâ€ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹര്‍ജികളും കോടതി തീര്‍പ്പാക്കി.ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രിം കോടതിയെ അറിയിച്ചിരുന്നു. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഉദ്യോഗസ്ഥ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി.  വിശാല ചര്‍ച്ചകള്‍ക്ക് ശേഷമേ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാകൂവെന്നും ഇതിനായി ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ചാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കി. 

ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാകും കേന്ദ്രം നിയോഗിക്കുന്ന ഉദ്യോഗസ്ഥ തല കമ്മറ്റിയുടെ തലവന്‍. പ്രതിരോധം, വിദേശകാര്യം, സംസ്‌കാരം, വനിതാക്ഷേമം, പാര്‍ലമെന്ററി മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ സമിതിയിലെ അംഗങ്ങളാണ്. ന്യൂനപക്ഷ ക്ഷേമം, നിയമം, വാര്‍ത്താവിതരണം, വികലാംഗക്ഷേമ വകുപ്പുകളുടെ പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും. ദേശീയതയെ ഹനിക്കുന്ന പ്രവൃത്തികളെക്കുറിച്ച് നിര്‍വചിക്കുകയാണ് സമിതിയുടെ ദൗത്യമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.2016 നവംബര്‍ 30നാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.  ഉത്തരവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. തീയേറ്ററുകളില്‍ ഏറ്റുമുട്ടലുകള്‍ക്കും അക്രമങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്തിരുന്നു.എന്നാല്‍ തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ട സുപ്രിംകോടതി തന്നെ  നിലപാട് മാറ്റുകയായിരുന്നു. ദേശീയഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണ് പ്രതിഫലിക്കുന്നതെന്ന് 2016 നവംബറിലെ വിധിയിലാണ് സുപ്രിംകോടതി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ഇതേ കോടതി തന്നെ സ്വന്തം നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. ‘ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ടതല്ല. നാളെ മുതല്‍ തിയറ്ററില്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സും ഇടരുതെന്നും ഇട്ടാല്‍ അത് ദേശീയഗാനത്തെ അപമാനിക്കലാകുമെന്നും പറഞ്ഞാല്‍ à´ˆ സദാചാര പൊലീസിങ് എവിടെ ചെന്ന് നില്‍ക്കും?’ എന്നാണ് കോടതി അന്ന് ചോദിച്ചത്. à´‰à´¤àµà´¤à´°à´µà´¿à´¨àµà´±àµ† നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കണമെന്നും  കോടതി ആവശ്യപ്പെട്ടു.ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാന്‍ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ അന്ന് മറുപടി നല്‍കിയത്. à´ˆ നിലപാടാണ് കഴിഞ്ഞ ദിവസം  സര്‍ക്കാര്‍ തിരുത്തിയത്.     à´Žà´¨àµà´¨à´¾à´²àµâ€ 2017 ഒക്‌ടോബര്‍ 24 ന് നടന്ന വാദത്തിനിടെ  രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ജനങ്ങള്‍ തിയറ്ററില്‍ പോകുന്നത് വിനോദത്തിനാണെന്നും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍  എഴുന്നേറ്റുനിന്ന് ദേശീയത തെളിയിക്കേണ്ട ആവശ്യമില്ലെന്നും പരമോന്നത കോടതി നിരീക്ഷിച്ചിരുന്നു.

Related News