Loading ...

Home National

യു.പിയില്‍ പശുക്കള്‍ക്ക്​ 515 ആംബുലന്‍സുകള്‍ കൂടി; വെറ്ററിനറി ഡോക്​ടറുടെ അടിയന്തര സഹായവും

മഥുര: ഗുരുതര രോഗബാധിതരായ പശുക്കള്‍ക്ക്​ അടിയന്തര ആംബുലന്‍സ്​ -ഡോക്​ടര്‍ സര്‍വിസ്​ സേവനമൊരുക്കാന്‍ ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍.

പുതിയ പദ്ധതിയില്‍ 515 ആംബുലന്‍സുകള്‍ സജ്ജമാണെന്ന്​ ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ്​ മ​ന്ത്രി ലക്ഷ്​മി നാരായണ്‍ ചൗധരി പറഞ്ഞു. രാജ്യത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സേവനം പ​ശുക്കള്‍ക്കായി ലഭ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു​.

പദ്ധതിയില്‍ 515 ആംബുലന്‍സുകള്‍ തയാറാക്കും. 112 അടിയന്തര സേവന നമ്ബറിന്​ സമാനമായി ഗുരുതര രോഗമുള്ള പശുക്കള്‍ക്ക്​ എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഈ സേവനം വഴിയൊരുക്കും. ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്​ടറുടെയും രണ്ടു സഹായികളുടെയും സേവനമുണ്ടാകും. ആവശ്യക്കാര്‍ക്ക്​ 15 മുതല്‍ 20 മിനിട്ടിനുള്ളില്‍ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതലാണ്​ പദ്ധതി നടപ്പിലാക്കുക. പരാതികള്‍ സ്വീകരിക്കുന്നതിനായി ലഖ്​നോവില്‍ കോള്‍ സെന്‍ററും തയാറാക്കും -മന്ത്രി അറിയിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം, ​ഭ്രൂണം മാറ്റിവെക്കല്‍ സാ​ങ്കേതിക വിദ്യ എന്നിവ സംസ്​ഥാനത്തെ ബ്രീഡ്​ ഇംപ്രൂവ്​മെന്‍റ്​ പരിപാടിക്ക്​ ഉത്തേജനമാകും. ഭ്രൂണം മാറ്റിവെക്കല്‍ സാ​ങ്കേതികവിദ്യ സംസ്​ഥാനം വിപ്ലവകരമായ മാറ്റം കൊണ്ടുവരും. കുറഞ്ഞ പാല്‍ തരുന്ന പശുക്കള്‍ പോലും ഇതിലൂടെ ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മഥുര ഉള്‍പ്പെടെ എട്ടു ജില്ലകളിലാണ്​ പദ്ധതി ആദ്യം തുടങ്ങുക. പിന്നീട്​ മറ്റു ജില്ലകളിലേക്ക്​ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related News