Loading ...

Home International

സുഡാനില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് അഞ്ചുപേര്‍ മരിച്ചു

കാര്‍ട്ടൂം: സുഡാനില്‍ സൈനിക അട്ടിമറിക്കെതിരെ തെരുവില്‍ പ്രകടനം നടത്തിയ ജനധിപത്യാനുകൂലികള്‍ക്കുനേരെ സുരക്ഷ സേന നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ ശനിയാഴ്ച സുഡാനിലുടനീളം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

കാര്‍ട്ടൂമിലും സമീപ നഗരമായ ഒംദുര്‍മാനിലുമാണ് പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്. നാലുപേര്‍ വെടിയേറ്റും ഒരാള്‍ കണ്ണീര്‍ വാതകം ശ്വസിച്ചുമാണ് മരിച്ചതെന്ന് സുഡാന്‍ ഡോക്ടേഴ്സ് സമിതി അറിയിച്ചു. അസേതമയം, പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത സുഡാനി പൊലീസ് നിഷേധിച്ചു.

സമരക്കാര്‍ കാര്‍ട്ടൂമില്‍ വിവിധ പൊലീസ് സ്റ്റേഷനുകള്‍ അക്രമിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. 39 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും സുരക്ഷ സേന അറിയിച്ചു.


Related News