Loading ...

Home International

കനത്ത മഴ ; ഈജിപ്തില്‍ 453 പേര്‍ക്ക് തേളുകളുടെ കുത്തേറ്റു, മൂന്ന് മരണം

കെയ്‌റോ : അതിശക്തമായ പേമാരിയെ തുടര്‍ന്ന് ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും തേളുകള്‍ കൂട്ടമായെത്തി.
453 പേര്‍ക്ക് തേളിന്‍റെ കുത്തേറ്റതായും മൂന്നുപേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.ഈജിപ്തിലെ നൈല്‍ നദീതീരത്തെ നഗരമായ ആസ്​വാനിലാണ് സംഭവം.വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു. മഴയില്‍ മാളങ്ങള്‍ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും മൂലം തേളുകള്‍ കൂട്ടമായി തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. പാമ്ബുകളും ഒഴുകിയെത്തിയതായി നാട്ടുകാര്‍ വെളിപ്പെടുത്തുന്നു . തേളുകള്‍ ഇതോടെ വീടുകള്‍ക്കുള്ളിലേക്കും പ്രവേശിച്ചു . നിരവധി പേര്‍ക്കാണ് തേളുകളുടെ കടിയേറ്റത്. മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .കോവിഡ് വാക്സിനേഷന്‍ ക്യാമ്ബുകള്‍ അടക്കം താല്‍ക്കാലികമായി റദ്ദാക്കി ഡോക്ടര്‍മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനും തേള്‍ കുത്തേറ്റാല്‍ ഉടന്‍ ചികിത്സ തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട് .ഈജിപ്തില്‍ കാണുന്ന കറുത്ത വാലുള്ള തേളുകളുടെ കുത്തേറ്റാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിനകം ജീവന്‍ നഷ്ടപ്പെട്ടേക്കാം .

Related News