Loading ...

Home International

580 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ രക്തവര്‍ണത്തിലുള്ള ചന്ദ്രഗ്രഹണം അടുത്തയാഴ്ച

ന്യൂഡല്‍ഹി: അപൂര്‍വ്വമായ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ ലോകമൊരുങ്ങി. 580 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം ആണ് ദൃശ്യമാവുക.

നവംബര്‍ 19 ന് ഭാഗിക ചന്ദ്രഗ്രഹണം ആകാശത്ത് ദൃശ്യമാകും. മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്‍ഡ് െൈദര്‍ഘ്യമുള്ളതാണ് അപൂര്‍വ്വ ചന്ദ്രഗ്രഹണമെന്ന് എംപി ബിര്‍ള പ്ലാനറ്റേറിയം റിസര്‍ച്ച്‌ ആന്‍ഡ് അക്കാദമി ഡയറക്ടര്‍ ദേബി പ്രൊസാദ് ദുവാരി വ്യക്തമാക്കി.

നവംബര്‍ 19 ന് ഉച്ചയ്‌ക്ക് 12:48 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം വൈകീട്ട് 4:17 ന് അവസാനിക്കും.
ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ വേളയില്‍ രക്തവര്‍ണത്തിലാണ് ചന്ദ്രന്‍ ദൃശ്യമാവുക.1440 ഫെബ്രുവരി 18 ന് ആണ് അവസാനമായി ഈ അപൂര്‍വ്വ ചന്ദ്രഗ്രഹണം ആകാശത്ത് ദൃശ്യമായത്. നവംബര്‍ 19 ന് ശേഷം ഈ അപൂര്‍വ്വ പ്രതിഭാസം 2969 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാവുക.

കേരളത്തില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശിലേയും അസമിലേയും ചില മേഖലകളില്‍ ഈ അപൂര്‍വ ചന്ദ്രഗ്രഹണം ദൃശ്യമാകും.ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.

Related News