Loading ...

Home National

ഗോവ പിടിക്കാന്‍ മമതയുടെ മുന്നൊരുക്കം; മുന്‍ ഗോവ മുഖ്യമന്ത്രി തൃണമൂല്‍ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലൂസിഞ്ഞോ ഫെലിറോയെ രാജ്യസഭയിലെത്തിക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്.

കഴിഞ്ഞ സെപ്തംബറിലാണ് ഫെലീറോ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ

'പാര്‍ലമെന്റിലെ ഉപരിസഭയായ രാജ്യസഭയിലേക്ക് ലൂസിഞ്ഞോ ഫെലീറോയുടെ പേര് നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടതാണ്'-ടിഎംസി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

നവംബര്‍ 29നാണ് പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ എം.പിയായിരുന്ന അര്‍പിത ഘോഷ് രാജിവെച്ചതിനെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ചുവടുറപ്പിക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കങ്ങളുടെ ഭാഗമായാണ് മുന്‍ മുഖ്യമന്ത്രിയെ രാജ്യസഭയിലെത്തിക്കുന്നത്. ഒക്ടോബറില്‍ ഗോവ സന്ദര്‍ശിച്ച മമത നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഗോവയില്‍ ബിജെപിക്ക് ബദല്‍ തൃണമൂല്‍ ആണെന്ന പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്.

Related News