Loading ...

Home Gulf

താമസനിയമം ലംഘിക്കുന്നവര്‍ക്ക് കുവൈത്തില്‍ ഇനി പൊതുമാപ്പില്ല

താമസ നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി പൊതുമാപ്പുണ്ടാകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രേഖകള്‍ ഇല്ലാത്തവര്‍ പിഴ അടച്ച്‌ രാജ്യം വിട്ടാല്‍ പുതിയ വിസയില്‍ തിരികെ വരുന്നതിന് ഇപ്പോഴും അവസരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വീണ്ടും സജീവമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. രാജ്യമെങ്ങും പരിശോധന നടത്തി മുഴുവന്‍ താമസനിയമലംഘകരെയും കണ്ടെത്തി നാടുകടത്താനാണ് നീക്കം. പിടിയിലാകുന്നവരെ വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് നാടുകടത്തുക . ഇതോടെ കുവൈത്തില്‍ ഇവര്‍ക്ക് ആജീവനാന്ത പ്രവേശനവിലക്കും രാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ വിലക്കും നേരിടേണ്ടി വരും. എന്നാല്‍ സ്വമേധയാ മുന്നോട്ടുവന്ന് ആവശ്യമായ പിഴ അടച്ചു നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ വരുന്നതിന് തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 ല്‍ കോവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്താണ് ഏറ്റവും ഒടുവിലായി പൊതുമാപ്പ് നല്‍കിയത്. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പദവി ശരിയാക്കാനും അല്ലെങ്കില്‍ പിഴ ഇല്ലാതെ രാജ്യം വിടാനും ഉള്ള മികച്ച അവസരമായിരുന്നു അത്. ഇളവ് പ്രയോജനപ്പെടുത്തിയവരെ കുവൈത്ത് സര്‍ക്കാറിന്‍റെ ചെലവിലാണ് നാടുകളില്‍ എത്തിച്ചത്. എന്നാല്‍ ഇനി അത്തരം ഇളവുകള്‍ ആരും പ്രതീക്ഷിക്കേണ്ട എന്നാണ് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ഒന്നരലക്ഷത്തില്‍ പരം വിദേശികള്‍ കുവൈത്തില്‍ ഉണ്ടെന്നാണ് താമസകാര്യ വകുപ്പിന്‍റെ കണക്ക്


Related News