Loading ...

Home International

ഗു​രു​നാ​നാ​ക്കി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​കം; ഇ​ന്ത്യ​യി​ലെ സി​ഖു​കാ​ര്‍​ക്ക് വി​സ അ​നു​വ​ദി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍

ന്യൂ​ഡ​ല്‍​ഹി: സി​ഖ് ആ​ത്മീ​യാ​ചാ​ര്യ​ന്‍ ഗു​രു​നാ​നാ​ക്കി​ന്‍റെ 552-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സി​ഖ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി പാ​ക്കി​സ്ഥാ​ന്‍ 3,000 വി​സ​ക​ള്‍ അ​നു​വ​ദി​ച്ചു.
ന​വം​ബ​ര്‍ 17 മു​ത​ല്‍ 26 വ​രെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

വി​സ അ​നു​വ​ദി​ച്ചെ​ന്ന് ഇ​ന്ത്യ​യി​ലെ പാ​ക്കി​സ്ഥാ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ ആ​ണ് അ​റി​യി​ച്ച​ത്. തീ​ര്‍​ഥാ​ട​ക​ര്‍ ന​ങ്കാ​ന സാ​ഹി​ബി​ലെ ഗു​രു​ദ്വാ​ര ജ​നം ആ​സ്ഥാ​ന്‍, ക​ര്‍​താ​ര്‍​പൂ​രി​ലെ ഗു​രു​ദ്വാ​ര ദ​ര്‍​ബാ​ര്‍ സാ​ഹി​ബ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​വി​ധ ഗു​രു​ദ്വാ​ര​ക​ളും സ​ന്ദ​ര്‍​ശി​ക്കും.

1974-ലെ ​ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മാ​ണ് സി​ഖ് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​സ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ വി​കാ​ര​വും ഭ​ക്തി​യും ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ നി​യ​മ​മാ​ണി​ത്.

Related News