Loading ...

Home International

ബൈഡന്‍- ഷീ ജിന്‍ പിംഗ് വെര്‍ച്വല്‍ യോഗം ചൊവ്വാഴ്ച; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും തമ്മിലുള്ള വെര്‍ച്വല്‍ യോഗം ശനിയാഴ്ച നടക്കും.

ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങള്‍ എന്നിവ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാത്രിയിലാണ് യോഗം.

ഉഭയകക്ഷി സഹകരണം ഉത്തരവാദിത്വത്തോടെ മുന്നോട്ട് കൊണ്ടു പോകുക, പൊതുവിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക എന്നിവയ്ക്കാകും യോഗത്തില്‍ പ്രാധാന്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ചൈനയുമായി വ്യാപാരയുദ്ധം തുടരുമ്ബോഴും പ്രകോപനപരമായ നിലപാട് ബൈഡന്‍ ഒഴിവാക്കുമെന്നാണ് സൂചന.

അതേസമയം തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച്‌ അമേരിക്കക്ക് ചൈനയോട് കടുത്ത അമര്‍ഷമുണ്ട്. ഇന്ത്യയില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകര്‍ക്കും ചിന്തകന്മാര്‍ക്കും എതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്കയ്ക്ക് എതിര്‍പ്പുള്ള വിഷയമാണ്.

ആഗോള കാലാവസ്ഥാ ഉച്ചകോടിയോട് ചൈന പുലര്‍ത്തിയ നിസ്സഹകരണത്തെ 'വലിയ പിഴവ്' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ഇതിനെ ചൈനയും വിമര്‍ശിച്ചിരുന്നു. കൊവിഡ് സാഹചര്യവും ബൈഡനും ഷി ജിന്‍ പിംഗും ചര്‍ച്ച ചെയ്തേക്കും.

Related News