Loading ...

Home National

അറസ്റ്റിലായ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപ; കേന്ദ്രവുമായി തുറന്ന പോരിനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡിഗഡ്: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത് അറസ്റ്റിലായ 83 കര്‍ഷകര്‍ക്കാണ് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുവഴി കേന്ദ്രത്തിനെതിരെ തുറന്ന പോരിന് വഴിതുറന്നിരിക്കുകയാണ്.

കാര്‍ഷിക പ്രതിഷേധത്തില്‍ പങ്കെടുത്ത് ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയാണ് അറിയിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് തന്‍റെ സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുന്നതായി ഛന്നി അറിയിച്ചു.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാര്‍ തങ്ങളുടെ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസ് സമരക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.

Related News