Loading ...

Home National

സുപ്രീംകോടതി മുന്നറിയിപ്പിനെ തുടർന്ന് 11 വനിതകള്‍ക്ക്​ സ്ഥിരം കമ്മീഷന്‍ നല്‍കാന്‍ കരസേന

ന്യൂഡല്‍ഹി: 11 വനിതകള്‍ക്ക്​ സ്ഥിരം കമ്മീഷന്‍ നല്‍കുമെന്ന്​ അറിയിച്ച്‌​ സൈന്യം. യോഗത്യകളുണ്ടായിട്ടും സ്ഥിരം കമ്മീഷന്‍ നല്‍കുന്നില്ലെന്ന്​ കാണിച്ച്‌​ 11 വനിതകളാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

ഈ ഹരജി പരിഗണിക്കുന്നവേളയിലാണ്​ സൈന്യം നിലപാട്​ അറിയിച്ചത്​.

സുപ്രീംകോടതി ഉത്തരവ്​ ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന്​ കരസേനക്ക്​​ സുപ്രീംകോടതി മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന്​ സൈന്യം കോടതിക്ക്​ ഉറപ്പു നല്‍കിയത്​. വനിത ഉദ്യോഗസ്ഥര്‍ക്ക്​ സ്ഥിരം കമ്മീഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നവംബര്‍ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്​.

2020 ഫെബ്രുവരിയിലാണ്​ വനിത ഉദ്യോഗസ്ഥര്‍ക്ക്​ സ്ഥിരം കമ്മീഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്​. വനിത ഉദ്യോഗസ്ഥര്‍ക്ക്​ കമാന്‍ഡ്​ പോസ്റ്റിങ്​ ലഭിക്കുന്നതിന്​ അര്‍ഹതയുണ്ടെന്ന്​ കോടതി വ്യക്​തമാക്കിയിരുന്നു.

Related News