Loading ...

Home Kerala

സി.എ.ജി കണ്ടെത്തലുകള്‍ യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്നത്​​ -വി.ഡി. സതീശന്‍

തിരുവനന്തപുരം: സംസ്​ഥാനസര്‍ക്കാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​ല്‍ പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍.

കടമെടുപ്പും കിഫ്​ബിയിലെ ക്രമക്കേടുകളും പ്ര​ള​യ​നി​യ​ന്ത്ര​ണ​വും ദുരന്ത ​നി​വാ​ര​ണവും സംബന്ധിച്ച്‌​ റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളെല്ലാം പ്രതിപക്ഷം മുന്നറിയിപ്പ്​ നല്‍കിയതാണ്​. 85ാം ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഭാരതീയ ദലിത് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ പത്മനാഭസ്വാമിക്ഷേത്രം സന്ദര്‍ശിച്ച സതീശന്‍ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

ഡാം മാനേജ്മെന്‍റില്‍ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്‍റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍ ഡാം മാനേജ്മെന്‍റില്‍ പരാജയം ഉണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ്. ഡാം മാനേജ്മെന്‍റില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്മെന്റിന്‍റെ എബിസിഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചത്.

Related News