Loading ...

Home USA

സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യത്തിനു നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍


കേപ് കനാവെറല്‍ (യുഎസ്): സ്പേസ് എക്സിന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ബഹിരാകാശ ദൗത്യത്തിനു നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍.

തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്സ് പൈലറ്റായ രാജ ചാരി (44) നയിക്കുന്ന നാലംഗസംഘമാണു പുറപ്പെട്ടത്. ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. യുദ്ധവിമാനങ്ങളില്‍ വൈദഗ്ധ്യമുള്ളയാളാണ് രാജ ചാരി. കയ്‌ല ബറോണ്‍ (34), ടോം മര്‍ഷ്ബേണ്‍ (61), മത്യാസ് മോറെര്‍ (51) എന്നിവരാണു 'ക്രൂ 3'യിലെ സഹയാത്രികര്‍.

22 മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് ഇവര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്. 6 മാസം ഇവിടെ ചെലവിടും. ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്ത് എത്തുന്നവരുടെ എണ്ണം 600 ആയി. 18 മാസത്തിനിടെ സ്പേസ് എക്സ് 18 പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്.


Related News