Loading ...

Home National

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി. ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെയാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിയത്.

തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 200 അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ധൃതി പിടിച്ചാണ് സഞ്ജിബ് ബാനര്‍ജിയുടെ സ്ഥലം മാറ്റമെന്ന് അഭിഭാഷകര്‍ കുറ്റപ്പെടുത്തി.

ഓക്‌സിജന്‍ ക്ഷാമത്തിലും വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങളിലും സഞ്ജിബ് ബാനര്‍ജി കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.

Related News