Loading ...

Home Gulf

കാലാവസ്ഥാ വ്യതിയാനം ; 28-ാമത് ആഗോള ഉച്ചകോടി യുഎഇയില്‍

അബുദാബി: കാലാവസ്ഥാ വ്യതിയാനവും വെല്ലുവിളികളും ചര്‍ച്ചയാകുന്ന 28-ാമത് ആഗോള ഉച്ചകോടി, കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ് 28(COP28) 2023ന് ആതിഥേയത്വം വഹിക്കാന്‍ യുഎഇ.
യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (UNFCCC) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രശ്നങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും . ഇത്തവണ ഗ്ലാസ്‌ഗോയില്‍ നടന്ന COP26ല്‍ യുഎഇ പ്രധാന പങ്ക് വഹിച്ചിരുന്നു. കോണ്‍ഫറന്‍സ് ഓഫ് ദ് പാര്‍ട്ടീസ് 28 ഉച്ചകോടിക്ക് 2023ല്‍ യുഎഇ വേദിയാകുന്ന വിവരം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യാഴാഴ്ച രാത്രിയാണ് അറിയിച്ചത്. യുഎഇയുടെ അഭൂതപൂര്‍വമായ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച അദ്ദേഹം ഉച്ചകോടി വിജയിപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. ആഗോള കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള യു എന്‍ കരാറില്‍ ഒപ്പുവെച്ച 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണ് ഇത്തവണ ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ അരങ്ങേറിയത് .

Related News