Loading ...

Home USA

പന്പയുടെ ക്രിസ്മസ് നവവത്സാരാഘോഷവും പ്രവർത്തനോത്ഘാടനവും വർണാഭമായി

ഫിലാഡൽഫിയ: പെൻസിൽവേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പന്പ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് നവവത്സാരാഘോഷവും, 2018ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും ജനുവരി ആറിനു ശനിയാഴ്ച നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ Szechuan EastChinese Restaurant ൽ, വിവിധ കലാ സാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി.

പന്പയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങൾക്ക് 2017-ലെ പ്രസിഡന്‍റ് അലക്സ് തോമസ് തെളിയിച്ചു.. 2018-ലെ പ്രവർത്തനങ്ങളുെ ടഉത്ഘാടനം പ്രസിഡന്‍റ് ജോർജ് ഓലിക്കൽ നിർവഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്‍റ് 2018-ലെ പ്രവർത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. സ്പെല്ലിംഗ് ബീ കോന്പറ്റീഷൻ, വിൽപ്പത്ര സെമിനാർ, വിൽപ്പത്രം തയാറാക്കൽ ക്യാന്പ്, വൈറ്റ്ഹൗസ്, ക്യാപ്പിറ്റോൾ ഹിൽ ടൂർ, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടർ രജിസ്ട്രേഷൻ കാന്പയിൻ, യൂത്ത് ഗാല എന്നിവയായിരിക്കും 2018-ലെ പ്രധാന പരിപാടികൾ. അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ 2017-ൽ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ഫൊക്കാന പ്രസിഡന്‍റ് തന്പി ചക്കോ മുഖ്യാതിഥിയായിരുന്നു. 2018-ൽ ഫിലഡൽഫിയാൽ അരങ്ങേറുന്ന ഫൊക്കാന കണ്‍വൻഷനിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുകയും സഹകരണം അഭ്യർത്ഥിക്കുയുംചെയ്തു.

ഫാ.ഫിലിപ്പ് മോഡയിൽ നവവത്സര സന്ദേശം നൽകി. പോസ്റ്റ് മോഡേണ്‍ യുഗത്തിലെ മൂല്യശോഷണവും, മീഡിയാകളുടെ കുപ്രചരണങ്ങളും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു. ഒന്നിലും അന്ധമായി വിശ്വാസമർപ്പിക്കാതെ യാഥാർത്ഥ്യത്തെ കണ്ടെത്താൻ ശ്രമിക്കണമെന്ന് പറഞ്ഞു. 2018-ലെ പന്പയുടെ പുതിയ ഭരണസമതിക്ക് ആശംസകളും നേർന്നു.

വൈസ് പ്രസിഡന്‍റ്മോഡി ജേക്കബ് പന്പവിഷൻ 2020- ൽ പുതിയൊരു കമ്യൂണിറ്റി സെന്‍റർ എന്ന പ്രമേയം അവതരിപ്പിച്ചു. ഇതു പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ ഈ വർഷം ആരംഭിക്കുമെന്നും പറഞ്ഞു.



ഫൊക്കാന നാഷണൽ കോർഡിനേറ്റർ സുധ കർത്ത, ഫൊക്കാന വക്താവ് ജോർജ് നടവയൽ, ട്രൈസ്സ്റ്റേറ്റ് കേരളഫോറം വൈസ് ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ, ഒർമ പ്രസിഡന്‍റ ് ജോസ്ആറ്റുപുറം, ഫ്രണ്ട്സ് ഓഫ് തിരുവല്ല സെക്രട്ടറി തോമസ് പോൾ പന്പ വിമൻസ് ഫോറം കോഡിനേറ്റർ അനിത ജോർജ്, വൈസ് പ്രസിഡന്‍റ് മിനി എബി, അറ്റോർണി ബാബു വർഗീസ് എന്നിവർ ആശംസകൾ നേർന്നു, ജനറൽ സെക്രട്ടറി ജോണ്‍ പണിക്കർ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി. തുടർന്നു നടന്ന കലാപരിപാടികൾക്ക് സുമോദ് നെല്ലിക്കാലയും അനിത ജോർജും, നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ സമാപിച്ചു..

പന്പയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: ജോർജ് ഓലിക്കൽ (പ്രസിഡന്‍റ്),215 873 4665, ജോണ്‍ പണിക്കർ (ജനറൽ സെക്രട്ടറി) 215 605 5109, സുമോദ് നെല്ലിക്കാല (ട്രഷറർ) 267 322 8527, അനിത ജോർജ് (വിമൻസ് ഫോറം) 267 738 0576.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Related News