Loading ...

Home Gulf

ആഭ്യന്തര സംഘര്‍ഷം; സുഡാന്‍ പാരന്മാര്‍ക്ക് വിസ വിലക്കുമായി കുവൈത്ത്

കുവൈത്ത് സിറ്റി: സുഡാന്‍ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണമാണ് കുവൈത്തിന്റെ നടപടി.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ ഇടപാടുകളും നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. താമസകാര്യ വിഭാഗം ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

ഫാമിലി വിസ, സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പുതിയ വിസയിലെത്തുന്നവര്‍ക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. സിറിയ, ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാന്‍, യെമന്‍, ലെബനന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കും കുവൈത്തില്‍ വിസ വിലക്കുണ്ട്.

Related News