Loading ...

Home Kerala

മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; പരിഭ്രാന്തിയില്‍ ജനം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

സെക്കന്‍ഡില്‍ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.

അതേസമയം, മുല്ലപ്പെരിയാര്‍ കേസ് സുപ്രിം നാളെ പരിഗണിക്കും. ജസ്റ്റിസ് ഖാന്‍ വില്ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. റൂള്‍ കര്‍വുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആക്ഷേപങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും. തമിഴ്‌നാട് തയാറാക്കുകയും ജലകമ്മീഷന്‍ ശുപാര്‍ശചെയ്യുകയും ചെയ്ത റൂള്‍ കര്‍വ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് കേരളത്തിന്റെ വാദം.





Related News