Loading ...

Home Europe

ഒന്നാം ലോകമഹായുദ്ധത്തില്‍ പോരാടിയ ഇന്ത്യന്‍ സൈനികരുടെ രേഖകള്‍ കണ്ടെത്തി; ഡിജിറ്റല്‍ രേഖകളൊരുക്കി ബ്രിട്ടീഷ് പുരാവസ്തുവകുപ്പ്

ലണ്ടന്‍: ആഗോള തലത്തില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ സ്മരണ പുതുക്കുമ്ബോള്‍ ഇതള്‍വിരിയുന്നത് ഇന്ത്യന്‍ സൈനികരുടെ മഹത്തായ സംഭാവനകള്‍.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പോരാടിയ വിഭജിക്കാത്ത പഞ്ചാബിലെ സൈനികരാണ് ഒന്നാം ലോകമഹായു ദ്ധത്തില്‍ ധീരമായി പോരാടിയത്. ഈ മാസം 14-ാം തിയതി ഞായറാഴ്ച യുദ്ധസ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മുന്‍ സൈനികരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും.

ഏറെ കാലമായി കണ്ടെത്താതിരുന്ന വിവരങ്ങളാണ് ബ്രിട്ടീഷ് യുദ്ധരേഖകളില്‍ നിന്നും ശേഖരിച്ചത്. അവ പൊതുസമൂഹത്തിനായി ലഭ്യമാക്കുന്ന ആദ്യ ഘട്ട ശ്രമമാണ് നടത്താന്‍ പോകുന്നതെന്ന് യു.കെ.പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷന്‍ ഭാരവാഹികള്‍ ലണ്ടനില്‍ അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബിലുണ്ടായിരുന്ന ഹിന്ദു-മുസ്ലീം-സിഖ് പൗരന്മാരെല്ലാം യുദ്ധത്തില്‍ സൈനിക സേവനം അനുഷ്ഠിച്ചവരാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്നുപേരും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ആകെ ജനസംഖ്യയിലെ 8 ശതമാനം ജനങ്ങളാണ് പഞ്ചാബ് മേഖലയിലുണ്ടായിരുന്നത്.

1919ലെ ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ എണ്ണം മാത്രം അന്നത്തെ ഓസ്‌ട്രേലിയയുടെ മുഴുവന്‍ സൈനികരേക്കാള്‍ അധികമായിരുന്നു വെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അത്രയേറെ പ്രാധാന്യമുണ്ടായിരുന്ന സൈന്യത്തെ ക്കുറിച്ച്‌ വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ ലഭ്യമായിരുന്നുള്ളു.

നിലവില്‍ 3,20,000 സൈനികരുടെ വിവരങ്ങളാണ് ലഭിച്ചത്. ജലന്ധര്‍, ലുധിയാന, സിയാല്‍കോട്ട് എന്നീ ജില്ലകളിലെ സൈനികരുടെ വിവരങ്ങളാണ് നിലവില്‍ ഡിജിറ്റലാക്കിയത്. ഇനിയും 25 ജില്ലകളിലായി പങ്കെടുത്ത 2,75,000 സൈനികരെകൂടി ഉള്‍പ്പെടുത്താനുണ്ടെന്നും പഞ്ചാബ് അസോസിയേഷന്‍ അറിയിച്ചു.


Related News