Loading ...

Home International

ആഗോളതാപനം പിടിച്ചുകെട്ടാന്‍ നടപടികളുടെ വേഗം കൂട്ടണം, കാലാവസ്ഥ ഉച്ചകോടി

ഗ്ലാസ്ഗോ (സ്കോട്​ലന്‍ഡ്) : ആഗോള താപനിലയിലെ വര്‍ധന വ്യവസായവല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിര്‍ത്തണം എന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥ ഉച്ചകോടിയില്‍ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടന്‍ ആണ് കരട് തയാറാക്കിയത്.
മറ്റു രാജ്യങ്ങളുടെ സമ്മതം കൂടി ലഭിച്ച ശേഷം ഔദ്യോഗികമായി പുറത്തിറക്കും. 2100 ആകുമ്ബോള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തണമെങ്കില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ വേഗത്തിലും ആഴത്തിലും ഉള്ള നടപടികള്‍ വേണ്ടിവരുമെന്ന് കരട് വ്യക്തമാക്കുന്നു. ഇതിനായി കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആകുമ്ബോഴേക്കും 2010നെ അപേക്ഷിച്ച്‌ 45% കുറയ്ക്കണം. 2050 ആകുമ്ബോഴേക്കും നെറ്റ് സീറോ എന്ന ലക്ഷ്യം നേടണം. കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും തിരിച്ച്‌ അന്തരീക്ഷത്തില്‍നിന്നു മാറ്റുന്നതിന്റെയും തോത് സമമാക്കുന്നതാണ് നെറ്റ് സീറോ.

Related News