Loading ...

Home sports

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ തോ​ല്‍വി 72 റ​ണ്‍സി​ന്

കേ​പ്ടൗ​ണ്‍: ആ​ദ്യം എ​റി​ഞ്ഞു​വീ​ഴ്ത്തി. പി​ന്നെ കൊ​തി​പ്പി​ച്ച് തു​ട​ങ്ങി. ഒ​ടു​വി​ല്‍ മു​ട​ന്തി​വീ​ണു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ സൗ​ന്ദ​ര്യ​വും നി​റ​ഞ്ഞു​നി​ന്ന ന്യൂ​ലാ​ന്‍ഡ്‌​സി​ലെ മൈ​താ​ന​ത്ത് വീ​ണ​ത് ഇ​ന്ത്യ​ന്‍ ക​ണ്ണീ​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ 208 റ​ണ്‍സി​ന്‍റെ വിജയല​ക്ഷ്യ​വു​മാ​യി ച​രി​ത്രം കു​റി​ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ വ​ഴു​തി​വീ​ണ​ത് വെ​റും 135 റ​ണ്‍സി​ന്. വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​ര്‍ എ​റി​ഞ്ഞി​ട്ട ആ​റു വി​ക്ക​റ്റു​ക​ള്‍ ആ​തി​ഥേ​യ​രു​ടെ ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി. സ്‌​കോ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 286, 130; ഇ​ന്ത്യ 209, 135. 

ഒ​രു ത്രി​ല്ല​ര്‍ ക​ഥ​യു​ടെ എ​ല്ലാ ചേ​രു​വ​ക​ളു​മു​ണ്ടാ​യി​രു​ന്നു നാ​ലാം​ദി​ന​ത്തി​ന്. പ​തി​നെ​ട്ട് വി​ക്ക​റ്റു​ക​ളാ​ണ് ഒ​രൊ​റ്റ ദി​നം വീ​ണ​ത്. എ​ല്ലാ വി​ക്ക​റ്റു​ക​ളും പേ​സ​ര്‍മാ​രു​ടെ കീ​ശ​യി​ലും. ത​ലേ​ന്ന് പെ​യ്ത മ​ഴ​യു​ടെ ആ​നു​കൂ​ല്യം ഇ​ന്ത്യ​ന്‍ പേ​സ​ര്‍മാ​ര്‍ ആ​ദ്യ സെ​ഷ​നി​ല്‍ മു​ത​ലെ​ടു​ത്ത​പ്പോ​ള്‍ ഏ​വ​രും ഒ​രു ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫി​ലാ​ന്‍ഡ​റി​ന്‍റെ ത​ക​ര്‍പ്പ​ന്‍ സ്‌​പെ​ല്‍ അ​വ​സാ​ന ചി​രി ആ​ഫ്രി​ക്ക​യു​ടേ​താ​ക്കി. ര​ണ്ടാം സ്‌​പെ​ല്ലി​ല്‍ ഒ​രൊ​റ്റ ഓ​വ​റി​ല്‍ അ​വ​സാ​ന മൂ​ന്നു വി​ക്ക​റ്റും പി​ഴു​ത് ജ​യം മ​നോ​ഹ​ര​മാ​ക്കി​യ​തി​ന് ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ല്‍ മൊ​ത്തം ഒ​ന്‍പ​ത് വി​ക്ക​റ്റ് ഫിലാൻഡർ സ്വന്തമാക്കി.

എ​ല്ലാം പ​തി​വ്

ച​രി​ത്ര​ത്തി​ലേ​ക്ക് വെ​റും 208 റ​ണ്‍സി​ന്‍റെ അ​ക​ല​മെ​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്ത്യ പി​ന്തു​ട​ര​ല്‍ ആ​രം​ഭി​ച്ച​ത്. പ​തി​വി​ല്‍ നി​ന്നു വി​രു​ദ്ധ​മാ​യി ശി​ഖ​ര്‍ ധ​വാ​നും മു​ര​ളി വി​ജ​യും മി​ക​ച്ച തു​ട​ക്ക​വും ന​ല്കി. ആ​ദ്യ വി​ക്ക​റ്റി​ല്‍ പി​റ​ന്ന​ത് 30 റ​ണ്‍സ്. എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​ത് വ​ള​രെ​പ്പെ​ട്ടെ​ന്നാ​ണ്. 

എ​ട്ടാം ഓ​വ​റി​ല്‍ ധ​വാ​നെ (16) മോ​ര്‍ക്ക​ല്‍ മ​ട​ക്കി. തൊ​ട്ടു​പി​ന്നാ​ലെ 13 റ​ണ്‍സെ​ടു​ത്ത വി​ജ​യും മ​ട​ങ്ങി. ഫി​ലാ​ന്‍ഡ​റി​നാ​യി​രു​ന്നു à´ˆ ​വി​ക്ക​റ്റ്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും തി​ള​ങ്ങാ​തെ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (4) മ​ട​ങ്ങി​യ​തോ​ടെ മൂ​ന്നി​ന് 39 റ​ണ്‍സെ​ന്ന നി​ല​യി​ലാ​യി ഇ​ന്ത്യ. എ​ന്നാ​ല്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌ലിയും രോ​ഹി​ത് ശ​ര്‍മ​യും ഒ​ത്തു​ചേ​ര്‍ന്ന​തോ​ടെ ഇ​ന്ത്യ വീ​ണ്ടും ട്രാ​ക്കി​ലാ​യി. 

കോ​ഹ്‌​ലി അ​തി​വേ​ഗം സ്‌​കോ​ര്‍ ചെ​യ്ത​തോ​ടെ സ​മ്മ​ര്‍ദം വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്യാ​മ്പി​ലാ​യി. എ​ന്നാ​ല്‍ ഫി​ലാ​ന്‍ഡ​റു​ടെ താ​ഴ്ന്നു​വ​ന്ന ഒ​രു പ​ന്ത് ക​ണ​ക്കു​കൂ​ട്ട​ലാ​കെ തെ​റ്റി​ച്ചു. ക്യാ​പ്റ്റ​ന്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങി പു​റ​ത്ത്. 40 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി ഉ​ള്‍പ്പെ​ടെ 28 റ​ണ്‍സാ​യി​രു​ന്നു വി​രാ​ടി​ന്‍റെ സ​മ്പാ​ദ്യം. 

തൊ​ട്ടു​പി​ന്നാ​ലെ രോ​ഹി​തും പ​ത്തു റ​ണ്‍സെ​ടു​ത്തു മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ കാ​ര്യ​ത്തി​ല്‍ ഏ​ക​ദേ​ശ തീ​രു​മാ​ന​മാ​യി. എ​ന്നാ​ല്‍ ഏ​ഴാം​വി​ക്ക​റ്റി​ല്‍ അ​ശ്വി​ന്‍-​ഭു​വ​നേ​ശ്വ​ര്‍ സ​ഖ്യം 49 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്ത​പ്പോൾ ഇ​ന്ത്യ വീ​ണ്ടും പ്ര​തീ​ക്ഷ​യി​ലാ​യി. പക്ഷേ‍ ഫി​ലാ​ന്‍ഡ​ര്‍ ഒ​രൊ​റ്റ ഓ​വ​റി​ല്‍ ഇ​ന്ത്യ​ന്‍ സ്വ​പ്‌​നം ത​വി​ടു​പൊ​ടി​യാ​ക്കി. 

ആ​ദ്യ സെ​ഷ​ന്‍

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പി​ച്ചു​ക​ള്‍ക്കൊ​രു പൊ​തു​സ്വ​ഭാ​വ​മു​ണ്ട്. ആ​ദ്യ സെ​ഷ​നു​ക​ളി​ല്‍ ബൗ​ള​ര്‍മാ​രെ ക​നി​ഞ്ഞ് അ​നു​ഗ്ര​ഹി​ക്കും. വ്യ​ത്യ​സ്ത​മാ​ക്കി​യി​ല്ല തി​ങ്ക​ളാ​ഴ്ചത്തെ പു​ല​ര്‍വേ​ള​യും. എ​റി​ഞ്ഞ​വ​ര്‍ക്കെ​ല്ലാം ച​റ​പ​റ വി​ക്ക​റ്റ് കി​ട്ടി. ഒ​രു​വേ​ള ഇ​ന്ത്യ​ന്‍ ടീം ​പോ​ലും ഞെ​ട്ടി​യെ​ന്ന് തോ​ന്നു​ന്നു, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ ഘോ​ഷ​യാ​ത്ര ക​ണ്ട്. ര​ണ്ടി​ന് 65 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക രാ​വി​ലെ തു​ട​ങ്ങി​യ​ത്. ഹാ​ഷിം അം​ല​യെ രോ​ഹി​ത് ശ​ര്‍മ​യു​ടെ കൈ​യി​ലെ​ത്തി​ച്ച് മു​ഹ​മ്മ​ദ് ഷാ​മി​യാ​ണ് ആ​ദ്യ ബ്രേ​ക് ത്രൂ ​സ​മ്മാ​നി​ച്ച​ത്. റീ​പ്ലേ​ക​ളി​ല്‍ പ​ന്ത് നി​ല​ത്തു​രു​മ്മി​യോ എ​ന്ന സം​ശ​യം ഉ​യ​ര്‍ന്നെ​ങ്കി​ലും അം​പ​യ​ര്‍മാ​രു​ടെ തീ​രു​മാ​നം ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി. നാ​ല് ഓ​വ​റു​ക​ള്‍ക്കു​ള്ളി​ല്‍ നൈ​റ്റ് വാ​ച്ച്മാ​ന്‍ ക​ഗി​സോ റ​ബാ​ഡ​യും (5) വീ​ണ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​പ​ക​ടം മ​ണ​ത്തു. 


ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ത​ക​ര്‍ച്ച​യി​ല്‍ നി​ന്നു ര​ക്ഷി​ച്ച ഫ​ഫ് ഡു​പ്ലി​സി​- à´Ž.​ബി. ഡി​വി​ല്യേ​ഴ്‌​സ് സ​ഖ്യം ഒ​ന്നി​ച്ചെ​ങ്കി​ലും ആ​യു​സ് നീ​ണ്ട​ത് 16 പ​ന്തു​ക​ള്‍ മാ​ത്രം. ഡു​പ്ലി​സി​യെ (പൂ​ജ്യം) വീ​ഴ്ത്തി​യ​ത് ബും​റ. സാ​ഹ​യ്ക്ക് വി​ക്ക​റ്റി​നു പി​ന്നി​ല്‍ ക്യാ​ച്ച് ന​ല്കി മ​ട​ങ്ങു​മ്പോ​ള്‍ സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ വെ​റും 85 റ​ണ്‍സ് മാ​ത്രം. ക്വ​ിന്‍റ​ണ്‍ ഡി​കോ​ക്കും (8), വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​റും (പൂ​ജ്യം) നി​മി​ഷ നേ​ര​ത്തി​ല്‍ മ​ട​ങ്ങി​യ​തോ​ടെ ഏ​ഴി​ന് 95 റ​ണ്‍സെ​ന്ന നി​ല​യി​ലാ​യി ആ​തി​ഥേ​യ​ര്‍. അ​വ​സാ​ന​ക്കാ​രെ കൂ​ട്ടു​പി​ടി​ച്ച് ഡി​വി​ല്യേ​ഴ്‌​സ് ന​ട​ത്തി​യ ചെ​റി​യ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​മാ​ണ് ലീ​ഡ് 200 ക​ട​ക്കാ​ന്‍ ആ​തി​ഥേ​യ​രെ സ​ഹാ​യി​ച്ച​ത്. 50 പ​ന്തി​ല്‍ 35 റ​ണ്‍സെ​ടു​ത്ത എ​ബി​ഡി ബും​റ​യു​ടെ പ​ന്തി​ല്‍ ഭു​വ​നേ​ശ്വ​ര്‍ പി​ടി​കൂ​ടി പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി ബും​റ​യും ഷാ​മി​യും മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 

റി​ക്കാ​ര്‍ഡ് സാ​ഹ

കേ​പ്ടൗ​ണ്‍: ബാ​റ്റു കൊ​ണ്ട് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ലെ​ങ്കി​ലും വി​ക്ക​റ്റി​നു പി​ന്നി​ല്‍ റി​ക്കാ​ര്‍ഡു​മാ​യി വൃ​ദ്ധി​മാ​ന്‍ സാ​ഹ. 10 ക്യാ​ച്ചു​ക​ള്‍ കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കി​യ സാ​ഹ ഒ​രു ടെ​സ്റ്റി​ല്‍ ഇ​ത്ര​യും പേ​രെ പു​റ​ത്താ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​റാ​യി. 2014 ല്‍ ​മെ​ല്‍ബ​ണി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ ഒ​ന്‍പ​ത് പു​റ​ത്താ​ക്ക​ലു​ക​ളി​ല്‍ പ​ങ്കാ​ളി​യാ​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ റി​ക്കാ​ര്‍ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് ക്യാ​ച്ചു​ക​ള്‍ നേ​ടി​യ താ​രം ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും സ​മാ​ന പ്ര​ക​ട​നം ആ​വ​ര്‍ത്തി​ച്ചു. 

ഒ​രു ക്യാ​ച്ചോ സ്റ്റ​മ്പിം​ഗോ നേ​ടാ​നാ​യി​രു​ന്നെ​ങ്കി​ല്‍ മ​റ്റൊ​രു റി​ക്കാ​ര്‍ഡും സാ​ഹ​യ്ക്ക് സ്വ​ന്ത​മാ​യേ​നെ. 1995 ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ ത​ന്നെ 11 ക്യാ​ച്ചു​ക​ള്‍ നേ​ടി​യ ഇം​ഗ്ല​ണ്ട് കീ​പ്പ​ര്‍ ആ​ര്‍.​സി. റ​സ​ലും, പാ​കി​സ്ഥാ​നെ​തി​രെ 2013 ല്‍ 11 ​ക്യാ​ച്ചു​ക​ളെ​ടു​ത്ത എ​ബി ഡി​വി​ല്ലി​യേ​ഴ്‌​സി​ന്‍റെ​യും ഒ​പ്പ​മെ​ത്താ​മാ​യി​രു​ന്നു. ബാ​റ്റിം​ഗി​ല്‍ പ​ക്ഷേ സാ​ഹ അ​മ്പേ പ​രാ​ജ​യ​മാ​യി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ സം​പൂ​ജ്യ​നാ​യ സാ​ഹ ര​ണ്ടാ​മി​ന്നിം​ഗ്‌​സി​ല്‍ നേ​ടി​യ​ത് വെ​റും എ​ട്ടു റ​ണ്‍സ്. 

സ്‌​കോ​ര്‍ബോ​ര്‍ഡ് 

ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 286, ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 209 

ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്: മാ​ര്‍ക്രം സി ​ഭു​വ​നേ​ശ്വ​ര്‍ ബി ​പാ​ണ്ഡ്യ 34, എ​ല്‍ഗ​ര്‍ സി ​സാ​ഹ ബി ​പാ​ണ്ഡ്യ 25, റ​ബാ​ഡ സി ​കോ​ഹ്‌​ലി ബി ​ഷാ​മി 5, അം​ല സി ​ശ​ര്‍മ ബി ​ഷാ​മി 4, ഡി​വി​ല്യേ​ഴ്‌​സ് സി ​ഭു​വ​നേ​ശ്വ​ര്‍ ബി ​ബും​റ 35, ഡു​പ്ലി​സി​ സി ​സാ​ഹ ബി ​ബും​റ പൂ​ജ്യം, ഡി​കോ​ക്ക് സി ​സാ​ഹ ബി ​ബും​റ 8, ഫി​ലാ​ന്‍ഡ​ര്‍ എ​ല്‍ബി​ഡ​ബ്ല്യു ഷാ​മി പൂ​ജ്യം, മ​ഹാ​രാ​ജ് സി ​സാ​ഹ ബി ​ഭു​വ​നേ​ശ്വ​ര്‍ 15, മോ​ര്‍ക്ക​ല്‍ സി ​സാ​ഹ ബി ​ഭു​വ​നേ​ശ്വ​ര്‍ 2, സ്‌​റ്റെ​യ്ന്‍ നോ​ട്ടൗ​ട്ട് പൂ​ജ്യം ആ​കെ 41.2 ഓ​വ​റി​ല്‍ 130ന് ​എ​ല്ലാ​വ​രും പു​റ​ത്ത്

ബൗ​ളിം​ഗ് - ഭു​വ​നേ​ശ്വ​ര്‍ 11-5-33-2, ബും​റ 11.2-1-39-3, ഷാ​മി 12-1-39-3, പാ​ണ്ഡ്യ 6-0-27-2, അ​ശ്വി​ന്‍ 1-0-3-0

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്: വി​ജ​യ് സി ​ഡി​വി​ല്യേ​ഴ്‌​സ് ബി ​ഫി​ലാ​ന്‍ഡ​ര്‍ 13, ധ​വാ​ന്‍ സി ​സ​ബ് (മോ​റി​സ്) ബി ​മോ​ര്‍ക്ക​ല്‍ 16, പൂ​ജാ​ര സി ​ഡി​ കോ​ക്ക് ബി ​മോ​ര്‍ക്ക​ല്‍ 4, കോ​ഹ്‌​ലി എ​ല്‍ബി​ഡ​ബ്ല്യു ഫി​ലാ​ന്‍ഡ​ര്‍ 28, രോ​ഹി​ത് ബി ​ഫി​ലാ​ന്‍ഡ​ര്‍ 10, സാ​ഹ എ​ല്‍ബി​ഡ​ബ്ല്യു റ​ബാ​ഡ 8, പാ​ണ്ഡ്യ സി ​ഡി​വി​ല്യേ​ഴ്‌​സ് ബി ​റ​ബാ​ഡ 1, അ​ശ്വി​ന്‍ സി ​ഡി​കോ​ക്ക് ബി ​ഫി​ലാ​ന്‍ഡ​ര്‍ 37, ഭു​വ​നേ​ശ്വ​ര്‍ നോ​ട്ടൗ​ട്ട് 13, ഷാ​മി സി ​ഡു​പ്ലി​സി​ ബി ​ഫി​ലാ​ന്‍ഡ​ര്‍ 4, ബും​റ സി ​ഡു​പ്ലി​സി​ ബി ​ഫി​ലാ​ന്‍ഡ​ര്‍ പൂ​ജ്യം ആ​കെ 42.4 

ഓ​വ​റി​ല്‍ 135ന് ​പു​റ​ത്ത്

ബൗ​ളിം​ഗ്- ഫി​ലാ​ന്‍ഡ​ര്‍ 15.4-4-42-6, മോ​ര്‍ക്ക​ല്‍ 11-1-39-2, റ​ബാ​ഡ 12-2-41-2, മ​ഹാ​രാ​ജ് 4-1-12-0

Related News