Loading ...

Home USA

വിലക്കയറ്റം രൂക്ഷം; യുഎസില്‍ രേഖപ്പെടുത്തിയത് 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

യുഎസില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധന 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക 6.2 ശതമാനമാണ് ഉയര്‍ന്നത്. അതെ സമയം ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വര്‍ധനവുണ്ടായി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 6.2 % ഉയര്‍ന്നപ്പോള്‍ പ്രതിമാസ സൂചികയില്‍ 0.9 ശതമാനമാണ് വര്‍ധനവുണ്ടായത്.

അതെ സമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ഒരുമാസത്തിനിടെ 12.3ശതമാനമാണ് വിലകൂടിയത്. യൂസ്ഡ് വെഹിക്കിള്‍ വില 2.5 ശതമാനവും പുതിയ വാഹനങ്ങളുടെ വില രണ്ടുശതമാനത്തോളവും വര്‍ധിച്ചു. ആവശ്യം കൂടിയതോടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കമ്ബനികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. സേവന നിരക്കിലും വര്‍ധനവുണ്ടായി. വിതരണ ശൃംഖലയിലെ തടസ്സവും മികച്ച ജീവനക്കാരുടെ കുറവും കൂടിയാകുമ്ബോള്‍ വര്‍ധന പ്രതീക്ഷിച്ചതിലും മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണപ്പെരുപ്പ നിരക്കിലെ വര്‍ധന മുമ്ബ് കരുതിയതിനേക്കാള്‍ കൂടുതല്‍ കാലം നിലനിന്നേക്കാമെന്നാണ് സൂചന.കോവിഡില്‍നിന്ന് ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിനിടെ വിലക്കയറ്റ ഭീഷണി ആഗോളതലത്തില്‍തന്നെ സമ്ബദ്ഘടനകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related News