Loading ...

Home National

യുപി സര്‍ക്കാര്‍ പിരിച്ചുവിട്ട ഡോ കഫീല്‍ ഖാന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ഡോ. കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ പിരിച്ചുവിട്ടത് ദുരുദ്ദേശ്യപരമാണെന്നും വിദ്വേഷം അജണ്ടയായി സ്വീകരിച്ച സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നത് അവരെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജനില്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് പ്രിയങ്ക ട്വിറ്ററില്‍ പ്രതികരിച്ചത്. തങ്ങള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഡോ. കഫീലിനൊപ്പമാണെന്നും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന പ്രിയങ്ക പ്രതിഷേധ പോസ്റ്റര്‍ സഹിതമുള്ള ട്വിറ്റീല്‍ പറഞ്ഞു.

ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് യുപി സര്‍ക്കാര്‍ പിരിച്ചു വിട്ടത്. 2017 മുതല്‍ സസ്‌പെന്‍ഷനിലാണ് കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ നടപടി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തന്നെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയുന്നുവെന്നും കഫീല്‍ ഖാന്‍ അറിയിച്ചു.

Related News