Loading ...

Home Gulf

ലബനാന്‍ പൗരന്മാര്‍ക്ക് വിസ നിരോധം ഏര്‍പ്പെടുത്തി കുവൈത്ത്

ലബനാന്‍ പൗരന്മാര്‍ക്ക് വിസ നിരോധം ഏര്‍പ്പെടുത്തി കുവൈത്ത്. ലബനാന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ലബനാനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ കുവൈത്തിനെ പ്രേരിപ്പിച്ചത്.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ലബനാന്‍ പൗരന്മാര്‍ക്ക് ഒരുതരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ നിയമാനുസൃതം കുവൈത്തില്‍ താമസിക്കുന്ന ലബനന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്ത് പോയി വരാന്‍ അനുമതിയുണ്ടാകും. എല്ലാതരം സന്ദര്‍ശക വിസകള്‍ക്കും ആശ്രിത വിസക്കും വിലക്ക് ബാധകമാണ്. പുതിയ തൊഴില്‍ വിസയും അനുവദിക്കില്ല.

മന്ത്രിയുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നതില്‍ ലബനാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ലെബനാന്‍ പ്രതിനിധിയോടു 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ കഴിഞ്ഞ ആഴ്ച കുവൈത്ത് നിര്‍ദേശിച്ചിരുന്നു. ല ബനാനിലെ കുവൈത്ത് അംബാസഡറെ കൂടിയാലോചനകള്‍ക്കായി വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിക്കുകയും ചെയ്തു. സഹോദര രാജ്യങ്ങള്‍ക്കെതിരായ പരാമര്‍ശത്തെ അതീവ ഗൗരവമായാണ് കുവൈത്ത് കാണുന്നത്. കുവൈത്തിലേക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ലബനാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.


Related News