Loading ...

Home National

തെലങ്കാനയില്‍ കല്‍ക്കരി ഖനിയില്‍ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലു തൊഴിലാളികള്‍ മരിച്ചു.
ശ്രീരാംപുരില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ഗരെനി കല്‍ക്കരി കമ്ബനിയുടെ മേല്‍ക്കൂരയാണ് ബുധനാഴ്ച തൊഴിലാളികളുടെ മുകളിലേക്ക് തകര്‍ന്ന് വീണത്. അധികൃതര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.

Related News