Loading ...

Home National

ഗവര്‍ണര്‍മാരുടെ അൻപത്തൊന്നാം സമ്മേളനം നാളെ ഡല്‍ഹിയില്‍


ന്യൂഡല്‍ഹി: വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ വെച്ച്‌ നടക്കുന്ന ഗവര്‍ണര്‍മാരുടേയും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍മാരുടേയും സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷത വഹിക്കും.

ഗവര്‍ണര്‍മാരുടെ 51ാം സമ്മേളനമാണ് നാളെ നടക്കുന്നത്.

സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍മാര്‍ക്കും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍മാര്‍ക്കും പുറമെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.

ഗവര്‍ണര്‍മാരുടെ സമ്മേളനം വര്‍ഷങ്ങളായി രാജ്യത്ത് നടന്നു വരുന്നതാണ്. രാംനാഥ് കോവിന്ദ് അധ്യക്ഷത വഹിക്കുന്ന നാലമത്തെ സമ്മേളനമാണ് നാളെ രാഷ്ട്രപതി ഭവനില്‍ നടക്കുക.

Related News