Loading ...

Home Gulf

വിരമിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരാം ; വീസാ പദ്ധതിക്ക് അംഗീകാരം

ദുബായ്∙ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന വീസാ പദ്ധതിക്ക് അംഗീകാരം നല്‍കി രാജ്യം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

ഇതുസംബന്ധിച്ച്‌ ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു. യുഎഇ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച്‌ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പരിപാടികള്‍ക്കായി ധനസഹായം അനുവദിക്കാന്‍ കഴിയുന്ന ഒരു ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ട് നയവും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയുടെ ഉല്‍പ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുക, മികച്ച ഫലങ്ങള്‍ കൈവരിക്കുക എന്നതാണ് നയത്തിന്റെ അന്തിമ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി .

Related News