Loading ...

Home International

അഫ്ഗാനില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം

കാബൂള്‍: അഫ്ഗാനില്‍ ഗനി സര്‍ക്കാരിനെ മറിച്ചിട്ട് താലിബാന്‍ ഭരണം പിടിച്ചെടുത്തെങ്കിലും ഇവരുടെ കീഴില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നതായി പരാതി.

അധികാരത്തിലേറി മൂന്ന് മാസമായെങ്കിലും അഫ്ഗാനിസ്താനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകാണ്.

ജനങ്ങളുടെ ദുരവസ്ഥ മുതലെടുത്ത് മനുഷ്യക്കടത്തുകാരും ഇവിടെ ഇപ്പോള്‍ സജീവമാണ്. പാകിസ്താന്റേയും ഇറാന്റേയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അഫ്ഗാന്‍ ഗ്രാമമായ സരഞ്ജ് ഇപ്പോള്‍ മനുഷ്യക്കടത്തിന്റെ വലിയ കേന്ദ്രമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലരും കുടുംബമായാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ നിന്ന് കാറുകളിലും മറ്റുമായാണ് കൂട്ടപ്പലായനം നടക്കുന്നത്. ഓരോ കാറിലും 18 മുതല്‍ 20 വരെ ആളുകളെ കുത്തിനിറച്ചിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനിലേക്കും ഇത്തരത്തില്‍ ആളുകളെ കടത്തുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ രാജ്യം വിടുന്ന അഫ്ഗാനികളുടെ എണ്ണം ഇരട്ടിയായതായാണ് മനുഷ്യക്കടത്തുകാര്‍ പറയുന്നത്.

Related News