Loading ...

Home Kerala

കെഎംഎംഎല്‍ സ്‌പോഞ്ച് പ്ലാന്റില്‍ അനധികൃത നിയമന നീക്കം

ചവറ: കെഎംഎംഎല്‍ സ്‌പോഞ്ച് പ്ലാന്റില്‍ സിപിഎം നേതാക്കളെ നിയമിക്കാന്‍ നീക്കം. ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റില്‍ ഖലാസി തസ്തികയിലേക്കാണ് സിപിഎം ലോക്കല്‍ നേതാക്കളെ ചട്ടവിരുദ്ധമായി നിയമിക്കാന്‍ ഒരുങ്ങുന്നത്.പൊതുമേഖലാ സ്ഥാപനങ്ങളില്‍ താല്കാലിക ജീവനക്കാരെ നിയമിക്കുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സിപിഎം തന്നെ ഇങ്ങനെയൊരു നീക്കം നടത്തുന്നത്. ആറുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം യോഗ്യതയായിട്ടാണ് എംപ്ലോയ്‌മെന്റ് വഴി അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ അപേക്ഷകരില്‍ യോഗ്യരായ ആരും ഇല്ലെന്ന കാരണം കാണിച്ച്‌ പരിചയകാലാവധിയില്‍ വെള്ളം ചേര്‍ക്കാനാണ് നീക്കം നടക്കുന്നത്. പ്ലാന്റില്‍ കാരാറടിസ്ഥാനത്തില്‍ ഖലാസിയായി ജോലിചെയ്തിരുന്ന സിപിഎമ്മുകാര്‍ക്ക് ടി പി യൂണിറ്റില്‍ സ്ഥിരം നിയമനം നല്‍കിയതോടെയാണ് ഈ ഒഴിവുകള്‍ ഉണ്ടായത്. ഈ തസ്തികയിലേക്ക് വീണ്ടും പാര്‍ട്ടിക്കാരെതന്നെ നിയമിക്കാനായിട്ടാണ് പല വിട്ടുവീഴ്ചകളും നടത്തുന്നത്. ചവറ തെക്കുംഭാഗം വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളിലെ രണ്ട് പേരെയാണ് ഈ തസ്തികയിലേക്ക് നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. അനധികൃത നിയമന നീക്കം തൊഴിലാളികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related News