Loading ...

Home health

വീട്ടിനുമേലെ വിഷക്കുടങ്ങള്‍!

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ സംഭരിക്കുന്ന വെള്ളം കുടിക്കുന്നത്‌ ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം നിരന്തരം കേള്‍ക്കുന്നുണ്ട്. പൊതുജനതാത്പര്യാര്‍ഥം പറയുന്ന പല വാചകങ്ങള്‍ക്കും കര്‍ണ്ണം മുതല്‍ കര്‍ണ്ണം വരെമാത്രമാണ് ആയുസ്സ്. അതുകൊണ്ടുതന്നെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാനിഷ്ടപ്പെടാത്ത നമ്മള്‍ എത്ര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞാലും പ്ലാസ്റ്റിക്കിന്റെ പിന്നാലെ പോകുകതന്നെ ചെയ്യും
പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ഇരട്ടിയിലധികം വിഷമാണ് വാട്ടര്‍ടാങ്കുകള്‍ നമുക്ക് പ്രദാനം ചെയ്യുന്നതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മനുഷ്യസമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ലോകമെമ്പാടുമുള്ള പരിസരവാദികള്‍ക്കിടയിലും ലോകാരോഗ്യ സംഘടനയിലും ഒരു വലിയ ചര്‍ച്ചാവിഷയമാണ്.ഭക്ഷ്യാവശ്യങ്ങള്‍ക്കുവേണ്ടിയെങ്കിലും പ്ലാസ്റ്റിക്കിനെ ഒഴിവാക്കണം എന്ന വസ്തുത പൊതുജനങ്ങളെ ബോധവാന്മാരാക്കി തീര്‍ക്കുന്നതിനുവേണ്ടി ഗവണ്‍മെന്റും നോണ്‍ ഗവണ്മെന്റ് ഓര്‍ഗനൈസേഷന്‍സും (NGO) അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചായ, സൂപ്പ് തുടങ്ങിയ ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് പത്രങ്ങളില്‍ ഒഴിച്ച് കഴിക്കുന്നതിനാല്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ പല വിധത്തിലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഒരേ വാട്ടര്‍ ബോട്ടിലെ തന്നെ ഒന്നിലധികം തവണ ഉപയോഗിക്കുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ലോകമെമ്പാടും മുറവിളികൂട്ടുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെയെല്ലാവരുടെയും വീട്ടില്‍ എത്രയെത്ര പ്ലാസ്റ്റിക് പാത്രങ്ങളില്‍ എത്രയെത്ര ഭക്ഷണവസ്തുക്കളാണ് സൂക്ഷിച്ചുവെച്ചിട്ടുള്ളത് എന്ന ഞെട്ടിക്കുന്ന സത്യം മറന്നുപോവുകയാണോ?ഏകദേശം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് പടര്‍ന്നുപന്തലിച്ചു നിന്നിരുന്ന സിന്ധുനദിതട സംസ്‌കാരകാലം മുതല്‍ ഇന്ത്യക്കാര്‍ ജലസംഭരണികള്‍ (water tanks) ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. കളിമണ്ണ്, മരം, ലോഹം മുതലായവ. കളിമണ്ണ് കൊണ്ടായിരുന്നു അന്നത്തെ ജലസംഭരണികള്‍. സാങ്കേതിക വിദ്യയില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച് പലതരത്തിലുള്ള ജലസംഭരണികള്‍ നമുക്ക് ഉണ്ടായിരുന്നു. അവസാനം ഏകദേശം 40 വര്‍ഷങ്ങള്‍ക്കുമുന്നെ അതു പ്ലാസ്റ്റിക് കയ്യടക്കാന്‍ തുടങ്ങി. സ്ഥാപിക്കാനുള്ള എളുപ്പവും ദീര്‍ഘായുസും ചിലവുകുറവും പ്ലാസ്റ്റിക് ജലസംഭരണികളെ ഗൃഹോപയോഗ്യവസ്തുക്കളില്‍ അത്യന്ത്യപേക്ഷിതമായി തീര്‍ത്തു.ജലസംഭരണികള്‍ സ്ഥാപിക്കപ്പെടുന്നത് വീടിന്റെ ഏറ്റവും ഉയരത്തിലാണ്. പകല്‍ മിക്കവാറുസമയവും പൊള്ളുന്ന വെയില്‍ ചൂട് ലഭിക്കുന്നതിനാല്‍ (വാട്ടര്‍ ടാങ്കുകള്‍ അധികവും കറുപ്പ് നിറത്തിലാണ് ഉള്ളത്, കറുപ്പ് ചൂടിനെ കൂടുതല്‍ ആഗിരണം ചെയ്യുന്നു) ടാങ്കിലെ വെള്ളത്തിന്റെ താപം പലയിടങ്ങളിലും 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരുന്നു. ചൂടായാല്‍ വിഷ വിസര്‍ജനം നടത്താത്ത ഒരു പ്ലാസ്റ്റിക്കും ഇല്ല. Polyethlene (PE), polypropylene (PP) തുടങ്ങിയ ഇനം പ്ലാസ്റ്റിക്കുകളാണ് വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കടുത്ത ചൂടിനാലും കാലഹരണപ്പെടുന്നതിനാലും ഉല്പന്നമാകുന്ന വിഷാംശം ടാങ്കിലെ വെള്ളത്തില്‍ കലരാന്‍ തുടങ്ങുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ വാസുദേവന്‍ തച്ചോത് പറയുന്നു.കുടിവെള്ള ആവശ്യത്തിനായി ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ടാങ്കുകള്‍ ഇന്ത്യയിലാണ് ഉപദേശിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാവും ഇന്ത്യയില്‍ തന്നെയാണ്. ഈയിടെ ഒരു വാട്ടര്‍ ടാങ്ക് നിര്‍മ്മിതാവിന്റെ പരസ്യം TV ചാനലില്‍ കാണാന്‍ കഴിയുകയുണ്ടായി. തങ്ങളുടെ à´ˆ വാട്ടര്‍ ടാങ്ക് കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവുന്നതാണ് എന്നാണ് പരസ്യം. അതായത് ഇപ്പോള്‍ നിലവിലുള്ള ടാങ്കുകള്‍ കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കവുന്നതല്ല എന്ന സമ്മതിക്കലല്ലെ അത് ?തിളപ്പിച്ച വെള്ളം കുടിക്കുന്നതിനാലും വാട്ടര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതിനാലും à´ˆ വിഷാംശം നമ്മളില്‍ എല്‍കുന്നില്ല എന്ന വിശ്വാസത്തില്‍ നമ്മള്‍ ഇനിയും മുന്നോട്ടു പോയികൊണ്ടിരിക്കും. പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകളില്‍ മൈക്രോ ഓര്‍ഗാനിസം വികസിച്ചുവരാനുള്ള സൗകര്യം മറ്റു ടാങ്കുകളെ അപേക്ഷിച് കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.കാന്‍സര്‍, കരള്‍രോഗം, വൃക്കരോഗം തുടങ്ങി എണ്ണമറ്റ അസുഖങ്ങള്‍ക്കും à´‡à´¤àµ കാരണമാകുന്നുവെന്നാണ് പഠനം.സംശയങ്ങള്‍ക്ക്

വാസുദേവന്‍ തച്ചോത് : 8667706471 

Related News